ഒഡീഷയിലെ സത്കൊസിയ ടൈഗർ റിസർവിൽ നിന്നുള്ള സുന്ദരി എന്ന പെൺകടുവ അവളുടെ തന്നെ ക്രൂരത റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകനെ ആക്രമിച്ചു. അങ്കുലിലെ ടൈൻസി ഗ്രാമത്തിൽ നിന്നുള്ള സാഹു എന്നയാളിനെ ഈ കടുവ കൊന്നിരുന്നു. അത് റിപ്പോർട്ട് ചെയ്യാൻ എത്തിയതാണ് മാധ്യമപ്രവർത്തകൻ. സുന്ദരിയെ ഒരു പുറം ലോകവും ആയി ബന്ധം ഇല്ലാത്ത സ്ഥലത്തേക്ക് മാറ്റാൻ തീരുമാനം ആയി.
സംഭവം നടക്കുമ്പോൾ സാഹു ഒരു കുളത്തിൽ മീൻ പിടിക്കുകയായിരുന്നു. ഒരു ടി.വി പത്രപ്രവർത്തകൻ രഘുനാഥ് ഇത് റിപ്പോർട്ട് ചെയ്യാൻ ആണ് അവിടെ എത്തിയത്. സുന്ദരി പത്രപ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായ അവസ്ഥയിലാക്കി. ഈ സംഭവത്തിനു ശേഷം ജനങ്ങൾ ആകെ രോഷാകുലരായി ഇരിക്കുകയാണ്. എവിടെ നിന്നാണോ അവളെ കൊണ്ട് വന്നത് അങ്ങോട്ടേക്ക് തന്നെ തിരിച്ചു കൊണ്ട് പോകാൻ ആണ് അവർ പറയുന്നത്.
Discussion about this post