ജനിച്ചപ്പോള്‍ മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടംനേടിയ കുട്ടിയാണ് കരീനയുടെയും സെയ്ഫ് അലി ഖാന്റെയും മകനായ തൈമൂര്‍. കുട്ടിയുടെ ഓരോ ഫോട്ടോയും സോഷ്യൽ മീഡിയകളിൽ വൈറൽ ആണ്. സൈഫിനേക്കാളും ആരാധകർ ഉണ്ട് മകന് എന്നാണ് എല്ലാവരും പറയുന്നത്. എപ്പോഴും ഈ കുട്ടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ മാധ്യമങ്ങള്‍ ശ്രമിക്കാറുമുണ്ട്.
ഏറ്റവും പുതിയതായി പുറത്തുവരുന്ന വാര്‍ത്ത തൈമൂറിന്റെ ആയയെ കുറിച്ചാണ്. തൈമൂറിനെ നോക്കുന്നതിനുള്ള അവരുടെ പ്രതിഫലം ആരേയും ഞെട്ടിപ്പിക്കുന്നതാണ്. ഏകദേശം 1.5 ലക്ഷം രൂപയാണ് അവരുടെ മാസശമ്പളം . അധികസമയം കുട്ടിയുടെ കാര്യങ്ങള്‍ നോക്കുകയാണെങ്കില്‍ അത് 1.75 ആയി ഉയരും. മാത്രമല്ല കുട്ടിയെ പുറത്തുകൊണ്ടുപോകാന്‍ പ്രത്യേക കാറുമുണ്ട്.
Discussion about this post