വിക്രം പ്രഭുവിനെ നായകനാക്കി ദിനേശ് സെൽവരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് തുപ്പാക്കി മുനയ്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഹൻസിക ആണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ആയ പോലീസ് ഓഫീസറിന്റെ വേഷത്തിലാണ് വിക്രം പ്രഭു എത്തുക. കിടിലം ആക്ഷൻ രംഗങ്ങളും ത്രില്ലിംഗ് ആയ മൊമെന്റ്സും ഉള്ളതാണ് ചിത്രം എന്ന് റ്റീസർ സൂചന തരുന്നു.
കലൈപ്പുലി എസ് തനു ആണ് ചിത്രം നിർമ്മിക്കുന്നത്. മുത്തു ഗണേശന് സംഗീതം, ഛായാഗ്രഹണം രാസമതി നിർവഹിക്കും. വിക്രം പ്രഭു , ഹൻസിക എന്നിവർക്ക് പുറമെ എം എസ് ഭാസ്കർ, വേല രാമമൂർത്തി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Discussion about this post