വിജയ് കൃഷ്ണ ആചാര്യ എഴുതി സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രമെന്ന് പറയപ്പെടുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ ലോഗോ വീഡിയോ പുറത്തിറങ്ങി. ഇതിനു പുറമെ അമിതാഭ് ബച്ചന്റെ ലൂക്കും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആമിർ ഖാൻ ആണ് അമിതാഭിന്റെ ലുക്ക് തന്റെ ട്വിറ്റർ അക്കൗണ്ടിലുടെ പുറത്തുവിട്ടത്.
കടല്‍ക്കൊള്ളക്കാരുടെ കഥ പറയുന്ന ചിത്രത്തില്‍ ആമിറിന് പുറമെ കത്രിന കൈഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഖുഗാബക്ഷ എന്ന കഥാപാത്രമായാണ് ബിഗ് ബി തിരശ്ശീലയില്‍ എത്തിയത്. ഏറ്റവും വലിയ തഗ്ഗ് എന്നടിക്കുറുപ്പുമായാണ് ആമിര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ഒരു പടയാളിയുടെ വേഷത്തിലാണ് അമിതാഭ് ചിത്രത്തിലുള്ളത്.
Discussion about this post