ആമിർ ഖാൻ, അമിതാഭ് ബച്ചൻ, കത്രിന കൈഫ്, സന ഫാത്തിമ എന്നിവരെ പ്രധന കഥാപാത്രങ്ങളാക്കി വിജയ് കൃഷ്ണ ആചാര്യ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് തഗ്‌സ് ഓഫ് ഹിന്ദോസ്ഥൻ. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ധൂം 3 ക്ക് ശേഷം വിജയ് സംവിധാനം ചെയ്യുന്ന ചിത്രവും ആണിത്. ആദിത്യ ചോപ്ര ആണ് സിനിമ നിർമ്മിക്കുന്നത്. ചിത്രത്തിൽ കത്രിന കൈഫ് നിറഞ്ഞാടുന്ന സുരയ്യ എന്ന ഗാനത്തിന്റെ ടീസർ നേരത്തെ വന്നിരുന്നു. ഇപ്പോൾ ആ ഗാന രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
കത്രിന കൈഫ് നിറഞ്ഞാടുന്ന സുരയ്യ എന്ന ഗാനം ആണ് ഇപ്പോൾ തരംഗം ആകുന്നത്. ഗാനത്തിൽ മാസ്മരിക നൃത്ത ചുവടുകളുമായി ആണ് അവർ എത്തുന്നത്. ഒപ്പം ആമിർ ഖാനും ഉണ്ട്. വിശാൽ, ശ്രീയ ഘോഷാൽ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് അജയ് – അതുൽ എന്നിവർ ചേർന്നാണ്.
Discussion about this post