ആമിർ ഖാൻ, അമിതാഭ് ബച്ചൻ, കത്രിന കൈഫ്, സന ഫാത്തിമ എന്നിവരെ പ്രധന കഥാപാത്രങ്ങളാക്കി വിജയ് കൃഷ്ണ ആചാര്യ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് തഗ്‌സ് ഓഫ് ഹിന്ദോസ്ഥൻ. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ധൂം 3 ക്ക് ശേഷം വിജയ് സംവിധാനം ചെയ്യുന്ന ചിത്രവും ആണിത്. ആദിത്യ ചോപ്ര ആണ് സിനിമ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറിന് സമ്മിശ്രപ്രതികരണം ആണ് ലഭിച്ചത്.
ഇപ്പോൾ ചിത്രത്തിന്റെ മൂന്നാമത്തെ മേക്കിങ് വീഡിയോ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. അപകടകരമായ ഒരു ഷൂട്ടിംഗ് ആണ് വിഡിയോയിൽ കാണിക്കുന്നത്. കപ്പൽ തകർക്കുന്ന വീഡിയോ ആണിത്. നേരത്തെ ചിത്രത്തിനായി കൂറ്റല്‍ കപ്പലുകള്‍ ഉണ്ടാക്കുന്ന വിഡിയോയും കപ്പലിന് ഉള്ളിലെ ഷൂട്ടിംഗ് കാണിക്കുന്ന വിഡിയോയും അവർ പുറത്തുവിട്ടിരുന്നു.
Discussion about this post