ആമിർ ഖാൻ, അമിതാഭ് ബച്ചൻ, കത്രിന കൈഫ്, സന ഫാത്തിമ എന്നിവരെ പ്രധന കഥാപാത്രങ്ങളാക്കി വിജയ് കൃഷ്ണ ആചാര്യ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് തഗ്‌സ് ഓഫ് ഹിന്ദോസ്ഥൻ. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ധൂം 3 ക്ക് ശേഷം വിജയ് സംവിധാനം ചെയ്യുന്ന ചിത്രവും ആണിത്. ആദിത്യ ചോപ്ര ആണ് സിനിമ നിർമ്മിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ആക്ഷൻ മേക്കിങ് വീഡിയോ പുറത്തിറങ്ങി.
നേരത്തെ ചിത്രത്തിലെ സോങ് മേക്കിങ് വീഡിയോ പുറത്തു വന്നിരുന്നു. ആമിർ ഖാനും അമിതാഭും ഒന്നിക്കുന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ ആയിരുന്നു അതിൽ. ഈ വീഡിയോയിൽ ആമിർ, സന, അമിതാഭ് എന്നിവരുടെ ആക്ഷൻ പരിശീലനം കാണിക്കുന്നു.
Discussion about this post