ആമിർ ഖാൻ, അമിതാഭ് ബച്ചൻ, കത്രിന കൈഫ്, സന ഫാത്തിമ എന്നിവരെ പ്രധന കഥാപാത്രങ്ങളാക്കി വിജയ് കൃഷ്ണ ആചാര്യ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് തഗ്‌സ് ഓഫ് ഹിന്ദോസ്ഥൻ. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ധൂം 3 ക്ക് ശേഷം വിജയ് സംവിധാനം ചെയ്യുന്ന ചിത്രവും ആണിത്. ആദിത്യ ചോപ്ര ആണ് സിനിമ നിർമ്മിക്കുന്നത്. ഇപ്പോൾ ചിത്രത്തിൽ ഗുഹയിലെ രംഗങ്ങൾ ഷൂട്ട് ചെയ്യാനായി തായ്‌ലൻഡിൽ പോയ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
https://youtu.be/1G8Hbq33Adg
അവിടെ അവർ നേരിട്ട കഷ്ടപ്പാടുകൾ. ഇഴജന്തുക്കൾ എന്നിങ്ങനെ എല്ലാം വിഡിയോയിൽ കാണിക്കുന്നു. നേരത്തെ ചിത്രത്തിലെ സോങ് മേക്കിങ് വീഡിയോ പുറത്തു വന്നിരുന്നു. ആമിർ ഖാനും അമിതാഭും ഒന്നിക്കുന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ ആയിരുന്നു. പിന്നെ സുരയ്യ നൃത്തം ചെയ്യുന്ന മേക്കിങ് വീഡിയോ, കപ്പൽ നിർമാണം, കപ്പൽ തകർക്കുന്നു എന്നിങ്ങനെ മേക്കിങ് വീഡിയോകളുടെ ചാകര തന്നെയാണ് അണിയറപ്രവത്തകർ പുറത്തു വിടുന്നത്.
Discussion about this post