തമിഴിൽ ഒരുങ്ങുന്ന പീരീഡ് ഡ്രാമ ചിത്രമായ തോരട്ടിയുടെ ആദ്യ ടീസർ പുറത്തിറങ്ങി. തമിഴ് നാട്ടിൽ ഒരുകാലത്തു നില നിന്നിരുന്ന ഒരു ആചാരം മുഖ്യ സംഭവം ആക്കി ഒരുക്കുന്ന ചിത്രമാണിത്. എന്നും വ്യത്യസ്തമായ ചിത്രങ്ങൾ കൊണ്ട് എല്ലാവരെയും ഞെട്ടിക്കുന്ന സിനിമാലോകം ആണ് തമിഴ് എന്നത്. ചിത്രത്തിന്റെ ട്രെയിലറും അതീവ മനോഹരം ആണ്.
പി. മാരിമുത്തു ആണ് സചിത്രം സംവിധാനം ചെയ്യുന്നത്. തിരുകുമാരൻ പിക്ചേഴ്സ് നു വേണ്ടി സിവി കുമാർ ആണ് ചിത്രം ഒരുക്കുന്നത്. അദ്ദേഹം നിർമിക്കുന്ന മറ്റൊരു നവാഗത പുതുമയുള്ള ചിത്രമാണ് ഇത്. ശമൻ മിത്ര, സത്യകാല, സുന്ദർരാജാൻ എന്നിവർ ആണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. കുമാർ ശ്രീധർ ആണ് ഛായാഗ്രഹണം. ജിതിൻ റോഷൻ ആണ് സംഗീതം ഒരുക്കുന്നത്.
Discussion about this post