സുരക്ഷിതമായ ലെെംഗിക ബന്ധത്തിന് അനിവാര്യമാണ് ഗര്‍ഭനിരോധന ഉറകള്‍. ഭീതികരമായ എയ് ഡ് സ് പോലെയുളള രോഗങ്ങളെ ചെറുക്കുന്നതിനും പെട്ടെന്നുള്ള ഗര്‍ഭധാരണം ഒഴിവാക്കുന്നതിനും ഗര്‍ഭനിരോധന ഉറകള്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നു എന്നതില്‍ മറുവാക്കില്ല. ആയതിനാല്‍ തന്നെ ഈ ഗര്‍ഭ നിരോധന ഉറകള്‍ ഉപയോഗിക്കുന്പോള്‍ ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് തന്നെ അത് കേട് വന്നിട്ടുണ്ടോ എന്ന് തീര്‍ച്ചയായും ഉറപ്പുവരുത്തണം. ശ്രദ്ധയോടെ വീക്ഷിച്ചാല്‍ കവറില്‍ എന്‍റെങ്കിലും കീറലോ വിളളലോ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ കഴിയും. അങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഉപയോഗിക്കാതിരിക്കുക. ഒപ്പം ഉറയുടെ കവറില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാലാവധിയും പരിശോധിക്കണം. കാലാവധി കഴിഞ്ഞ ഉറകള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്.
ലെെംഗീക ബന്ധത്തിന് ശേഷം ഉറയില്‍ ചോര്‍ച്ച കണ്ടെങ്കില്‍ ഉടനെ ഗര്‍ഭനിരോധത്തിനുളള ഔഷധം കഴിച്ചിരിക്കണം അല്ലാത്ത പക്ഷം ഗര്‍ഭം ധരിക്കാന്‍ സാധ്യതയുണ്ട്. ഉറ കൃത്യമായും പരിശോധിച്ചതിന് ശേഷം മാത്രം ബന്ധപ്പെടുക. ഗര്‍ഭനിരോധന ഗുളികള്‍ക്ക് പല വിധത്തിലുമുള്ള പാര്‍ശ്വഫലങ്ങളും ഉണ്ട്. അത് തീര്‍ച്ചയായും ശരീരത്തിന് ദോഷം വരുത്തും ആയതിനാല്‍ അങ്ങനെയൊരു സാഹചര്യത്തിലേക്ക് എത്താതിരിക്കാന്‍ ശ്രദ്ധിക്കുക .
ഗര്‍ഭനിരോധന ഉറകള്‍ക്ക് ലീക്ക് ( പൊട്ടിപ്പോകുക) ആകുന്നതിന് കാരണം പുരുഷ ലെെംഗീക അവയത്തിന്‍റെ സെെസിനുള്ള ( അളവിനുള്ള ) ഉറകള്‍ ധരിക്കാത്തത് മൂലമാണ്. വിപണിയില്‍ പല അളവിലുളള ഗര്‍ഭനിരോധന ഉറകള്‍ ലഭ്യമാണ്. അവരവരുടെ അളവിനുള്ള ഉറകള്‍ വാങ്ങി ഉപയോഗിക്കുക. ഇതുവഴി ഉറകള്‍ ലീക്കാകുക എന്ന പ്രശ്നത്തില്‍ നിന്ന് രക്ഷനേടാവുന്നതാണ്.
തീരെ കട്ടികുറഞ്ഞ ഉറകളാണ് അഭികാമ്യം. വിപണിയില്‍ ഇത്തരത്തിലുളള ഉറകള്‍ ലഭ്യമാണ്. ഉറകള്‍ ഉപയോഗിച്ചുള്ള ബന്ധപ്പെടലിന് ശേഷം ത്വക്കില്‍ അസഹനീയമായ ചൊറിച്ചിലോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടുകയാണെങ്കില്‍ ഒരുപക്ഷേ കാലാവധി കഴിഞ്ഞുളള ഉറകള്‍ ഉപയോഗിച്ചത് കാരണമാകാം അല്ലെങ്കില്‍ റബ്ബറിനോട് ഉള്ള അലര്‍ജിയോ കാരണമാകാം ഇപ്രകാരം സംഭവിക്കുന്നത്. പറഞ്ഞത് പ്രകാരം അനുഭവപ്പെടുകയാണെങ്കില്‍ ഉടനെ വിദഗ്ധനായ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.
ബന്ധപ്പെടുന്പോള്‍ ഒരുപക്ഷേ ഉറ നിങ്ങളുടെ പങ്കാളിയുടെ സ്വകാര്യഭാഗത്ത് തടഞ്ഞ് നില്‍ക്കുന്ന പക്ഷം ശ്രദ്ധാപൂര്‍വ്വം ഉറ തിരികെ മോചിപ്പിക്കുന്നതിന് ശ്രമിക്കുക. സാധിച്ചില്ലെങ്കില്‍ ഉടന്‍തന്നെ ഒരു ഗെെനക്കോളജിസ്റ്റിന്‍റെ സഹായം തേടണം. ഇങ്ങനെ സംഭവിക്കുന്നത് പുരുഷ ലെെംഗീക അവയവത്തിന്‍റെ സെെസിന് ചേരുന്ന ഉറകള്‍ ഉപയോഗിക്കാത്തത് കൊണ്ടാണ്. വിപണിയില്‍ നിന്ന് നിങ്ങള്‍ക്ക് അനുയോജ്യമായ സെെസിനുളള ഉറകള്‍ തിരഞ്ഞെടുത്താല്‍ ആ പ്രശ്നം ഒഴിവാക്കാവുന്നതാണ്.
പെട്ടെന്നുള്ള ഗര്‍ഭധാരണം ആഗ്രഹിക്കുന്നില്ലെങ്കിലൊ അല്ലെങ്കില്‍ സുരക്ഷിതമല്ലാത്ത ലെെംഗീക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്നലോ തീര്‍ച്ചയായും ഇരുവരുടേയും സുരക്ഷക്കായി ഗര്‍ഭനിരോധനകള്‍ തീര്‍ച്ചയായും ഉപയോഗപ്പെടുത്തുക.
Discussion about this post