ഒട്ടുമിക്ക പങ്കാളികളും ശീലിക്കുന്ന ഒന്നാണ് സെക്‌സ് വീഡിയോ കണ്ടതിന് ശേഷമുള്ള ലൈംഗികബന്ധം. എന്നാല്‍ എല്ലായ്‌പ്പോഴും അത് നല്ലതാകണമെന്നില്ല. സെക്സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ക്കൊപ്പം അമിതപ്രതീക്ഷകളും പലപ്പോഴും ദോഷം വരുത്തും. ഇത് തെറ്റായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇടയാക്കും.
സെക്‌സ് വീഡിയോകളില്‍ കാണുന്നത് പോലെ വലുതല്ല നിങ്ങളുടെ ലിംഗം എന്ന് നിങ്ങള്‍ ആശങ്കപ്പെടുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. അതല്‍ കാണിക്കുന്നതുപോലെ നമ്മള്‍ പരീക്ഷിക്കുമ്പോള്‍ അത് പങ്കാളിക്ക്് സംതൃപ്തി നല്‍കണമെന്നില്ല്. കൂടാതെ പങ്കളി അത് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ മാനസികമായും അവര്‍ക്ക് ആ ബന്ധം അനുഭവിക്കാന്‍ കഴിയില്ല.
വീഡിയോകളില്‍ എപ്പോഴുും കാണാന്‍ കഴിയുന്നത് എപ്പോഴും ഹാര്‍ഡ് പൊസിഷനുകളാണ് ഏറെയും. അതിനാല്‍ തന്നെ പെട്ടെന്നൊരു ദിവസം അതുപോലെ ചെയ്യാനന്‍ എല്ലാ പങ്കാളികള്‍ക്കുും കഴിഞ്ഞുവെന്ന് വരില്ല. സെക്‌സ് വീഡിയോകളില്‍ 40 മിനുട്ട് സമയമൊക്കെ തുടര്‍ച്ചയായി സെക്‌സിലേര്‍പ്പെടുന്ന പുരുഷന്മാരെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും.
എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് സംഭവ്യമല്ല. പഠനങ്ങള്‍ പ്രകാരം മിക്ക പുരുഷന്മാരിലും ലൈംഗിക ബന്ധം ആരംഭിച്ച് 3 മുതല്‍ 5 മിനുട്ടിനുള്ളില്‍ സ്ഖലനം സംഭവിക്കും. ബന്ധപ്പെടല്‍ കൊണ്ട് മാത്രം സ്ത്രീക്ക് രതിമൂര്‍ച്ഛ ലഭിക്കില്ല. അതില്‍ രതിപൂര്‍വ്വലീലകളും, ചുംബനങ്ങളും, സ്തനത്തിന്റെ ഉത്തേജനവുമൊക്കെ ഉള്‍പ്പെടുന്നു. ഇതെല്ലാം ഉള്‍ക്കകൊണ്ടുകൊണ്ട് വേണം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍.
Discussion about this post