സംഗീത സംവിധായകൻ വിജയ് ആന്റണി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് തിമിര് പുടിച്ചവൻ. വിജയ് ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനം പുറത്തു വന്നിരിക്കുകയാണ്. വിജയ് ആന്റണി തന്നെ സംഗീതം നൽകി ഹരിചരൻ ആലപിച്ച ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നത്.
വിജയ് ആന്റണി തന്നെ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗണേശയാണ്. റിച്ചാർഡ് നാഥാൻ ആണ് ഛായാഗ്രാഹകൻ. വിജയ് ആന്റണി തന്നെയാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. നിവേദ പെതുരാജ്, ലക്ഷ്മി രാമകൃഷ്ണൻ, ഡാനിയേൽ ബാലാജി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
സംഗീതസംവിധാനത്തിൽ നിന്നും നടൻ എന്ന നിലയിലേക്ക് വിജയ് ഉയർന്നത് നാൻ എന്ന ചിത്രത്തിലൂടെ ആണ്. പിന്നാലെ വന്ന സലിം, പിച്ചൈക്കാരൻ എന്നിവ ഒക്കെ വമ്പൻ ഹിറ്റ് ആയിരുന്നു. എന്നും വ്യത്യസ്ത ചിത്രങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന താരങ്ങളിൽ ഒരാൾ ആണ് വിജയ് ആന്റണി.
Discussion about this post