ഒരു മോഷണം തമാശയായി മാറുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രൻഡ് ആവുന്നവയിൽ ഒന്ന്. ഒരു ഷോപ്പിൽ തോക്കുമായി മോഷണത്തിന് കയറിയതാണ് വിരുതൻ. പക്ഷെ തോക്കെടുത്ത ചൂണ്ടിയപ്പോളേക്കും അത് കയ്യിൽ നിന്നും റിസപ്ഷനിൽ ഇരുന്ന സ്ത്രീയുടെ അടുത്തേക്ക് തെറിച്ചു വീണു.
https://www.youtube.com/watch?v=FS6leZwd5To
അടുത്ത് വീണ തോക്ക് കണ്ട് ആദ്യം ആ സ്ത്രീ ഒന്ന് അമ്പരന്നെങ്കിലും അത് തനിക്ക് കിട്ടിയ അവസരം ആണെന്ന് മനസിലാക്കി അവർ അത് കയ്യിലെടുത്തു ചൂണ്ടുകയാണ്. ഇതിനിടയിൽ തോക്കെടുക്കാൻ റിസപ്ഷനിൽ ചാടി കയറാൻ ശ്രമിച്ച കള്ളൻ യുവതിയുടെ കയ്യിൽ തോക്ക് കണ്ടു പേടിച്ചു ഓടാൻ തുടങ്ങി. കഷ്ടകാലം എന്നല്ലാതെ എന്ത് പറയാൻ ഓടുന്നതിനടയിൽ ഇട്ടിരുന്ന പാന്റും ഊരി പോവുകയും ചെയ്തു.
Discussion about this post