ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത ചിത്രമാണ് തീവണ്ടി. പുതുമുഖയായ സംയുക്ത പ്രാധാന വേഷത്തിലെത്തിയ ചിത്രം തീയേറ്ററുകളിൽ ഇപ്പോഴും കുതിപ്പ് തുടരുകയാണ്. വിനി വിശ്വലാൽ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നേരത്തെ തന്നെ ഇറങ്ങിയ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഹിറ്റ് ആയിരുന്നു. ഇപ്പോൾ ചിത്രത്തിലെ ജീവാംശമായി എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിൽ 2 കോടിയിലധികം കാഴ്ചക്കാരുമായി കുതിക്കുകയാണ്. കൈലാസ് മേനോൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
മികച്ച പ്രതികരണമാണ് എങ്ങുനിന്നും സിനിമയ്ക്ക് ലഭിക്കുന്നത്. മലയാള സിനിമാചരിത്രത്തിലാദ്യമായി ഒരു ദിവസം ഒരു തിയേറ്ററില്‍ 18 ഷോകള്‍ വരെയാണ് നടത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു.
Discussion about this post