സ്കൂളില്‍ പഠിക്കുമ്പോള്‍ ടീച്ചറിന്റെ കയ്യില്‍ നിന്നും അടി വാങ്ങാത്തവര്‍ കുറവായിരിക്കും. ഹോം വര്‍ക്ക് ചെയ്യാത്തതിനും കുസൃതി കാട്ടിയതിനുമൊക്കെ ചൂരലിന്റെ രൂചിയറിഞ്ഞവരാണ് പലരും. എന്നാല്‍ ടീച്ചര്‍ തല്ലുമ്പോള്‍ ആ അടി ആസ്വദിക്കുന്നവര്‍ ഉണ്ടോ? ഞെട്ടേണ്ട, അത്തരത്തിലൊരു വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു കുട്ടി ഒരു ഭാവഭേതവുമില്ലാതെ അടി വാങ്ങുമ്പോള്‍ മറ്റൊരാള്‍ അടികൊള്ളുമ്പോള്‍ വേദനിക്കാതിരിക്കാന്‍ ആവശ്യമായ പൊടിക്കൈകള്‍ ചെയ്യുന്നതും കാണാം. കരാട്ടെ പഠിക്കുന്ന കുട്ടികള്‍ക്ക് ഇതൊക്കെ എന്ത് എന്നാണ് ഇപ്പോള്‍ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.
Discussion about this post