മനുഷ്യര്‍ക്ക് മാത്രമല്ല, പക്ഷികള്‍ക്കും മീന്‍ പിടിക്കാനറിയാം. ചൂണ്ടയിട്ടും വലയിട്ടുമൊക്കെയാണ് മനുഷ്യര്‍ മീന്‍ പിടിക്കുന്നതെങ്കില്‍ വെള്ളത്തില്‍ മുങ്ങി മീന്‍ പിടിക്കുന്ന പക്ഷികളും ആകാശത്തിലൂടെ വട്ടമിട്ട് പറന്ന് മീനിനെ റാഞ്ചിയെടുത്ത് പറക്കുന്ന പക്ഷികളുമൊക്കെ ഉണ്ട്. എന്നാല്‍ കരയ്ക്കിരുന്ന് മീനിന് തീറ്റയിട്ടുകൊടുത്ത് പിടിക്കുന്ന പക്ഷിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം.തീറ്റയിട്ടു കൊടുക്കുമ്പോള്‍ വലിയ മത്സ്യങ്ങള്‍ ഒക്കെ വരുന്നുണ്ടെങ്കിലും ചെറിയ മീനുകള്‍ തീറ്റകൊത്തി തിന്നാന്‍ വരുമ്പോഴാണ് ഈ പക്ഷി അതിനെ പിടിച്ച് അകത്താക്കുന്നത്. എന്തായാലും ഈ പക്ഷിയുടെ ബുദ്ധി അപാരമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
Discussion about this post