ശാന്തേ… ഞാനും വരാം ശുചീകരണ യജ്ഞം കാണാന്‍… സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ പാരഡി ഗാനം. നാട്ടിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബോധവത്കരണം എന്ന നിലയിലാണ് ഒരു കൂട്ടം സ്ത്രീകള്‍ ഈ പാട്ട് അവതരിപ്പിച്ചിരിക്കുന്നത്. കാന്താ… ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍ എന്ന പാട്ടിന്റെ പാരഡിയായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന തൊഴിലാളികള്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണിത്. തൊളിലുറപ്പ് തൊഴിലാളിയായ ശാന്തയ്ക്ക് നല്കുന്ന നിര്‍ദ്ദേശങ്ങളിലൂടെയാണ് പാട്ടില്‍ ഓരോ കാര്യങ്ങളും വിവരിക്കുന്നത്. പ്ലാസ്റ്റിക് കത്തിക്കരുതെന്നും അത് അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുമെന്നും പ്ലാസ്റ്റിക്കുകള്‍ കഴുകി ഉണക്കി സൂക്ഷിക്കണമെന്നുമുള്ള മുന്നറിയിപ്പ് പാട്ടിലുണ്ട്. അത് മാസത്തില്‍ ഒരിക്കല്‍ കര്‍മ്മസേന വന്ന് എടുക്കുമെന്നുമുള്ള മുന്നറിയിപ്പും ഇതിലൂടെ നല്കുന്നു. ഒരു സംഘം വനികളുടെ കൂട്ടായ്മയിലാണ് ഈ പാട്ട് പാടുന്നതെങ്കിലും എവിടെയാണ് എന്നുള്ളത് വ്യക്തമല്ല. ഈ പാട്ടോടുകൂടി ശാന്ത തൊഴിലുറപ്പ് നിര്‍ത്തി എന്ന അടിക്കുറുപ്പോടെയാണ് ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
Discussion about this post