കളിയ്ക്കാന്‍ വന്ന് ഇരിക്കുന്നത് പോലീസ് വണ്ടിയുടെ മുന്നിലാണെന്ന് ആ നാടോടിക്കുട്ടികള്‍ക്ക് അറിയില്ലായിരുന്നു. പക്ഷേ വണ്ടിയെടുക്കാന്‍ വന്ന പോലീസുമാമന് അറിയാം സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സന്തോഷത്തിന്റെയുമൊക്കെ വില.
ഔദ്യോഗിക ആവശ്യത്തിന് ജീപ്പ് പാര്‍ക്ക് ചെയ്തിട്ട് പോയി തിരിച്ച് വന്ന നോക്കുമ്പോഴാണ് പോലീസ് വാഹനത്തിന് മുമ്പില്‍ മൂന്ന് നാടോടി കുട്ടികള്‍ ഇരിക്കുന്നത് കൊച്ചി ക്രൈം ബ്രാഞ്ചില്‍ പോലീസുകാരന് ജീമോന്‍ ആന്റണിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹം അടുത്തുള്ള കടയില്‍ പോയി മൂന്ന് പേര്‍ക്കും ഓരോ ഐസ് ക്രീം വാങ്ങി കൊടുത്തു. എന്നിട്ട് അവര്‍ക്കൊപ്പം അത് കഴിച്ചു തീരുന്നത് വരെ ഇരുന്നു. തെരുവില്‍ കണ്ട ആ നാടോടിക്കുട്ടികള്ക്കൊപ്പം അവര്‍ ഐസ്ക്രീമും കഴിച്ചു കഴിയുന്നത് കാത്തിരിക്കുന്ന പോലീസുദ്യോഗസ്ഥനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇതാണ് ജനങ്ങള്‍ പൊലീസുകാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നാണ് ജോമോന് ആന്റണിക്ക് അഭിനന്ദനവുമായി എത്തുന്ന ഓരോരുത്തര്‍ക്കും പറയാനുള്ളത്.
Discussion about this post