മാഞ്ചസ്റ്ററിലെ 48 യുവാക്കളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചതിനും ബലാത്സംഗങ്ങളെ വീഡിയോടേപ്പ് ചെയ്ത് സൂക്ഷിച്ചതിനും പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
“ബ്രിട്ടീഷിൽ ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും കൂടുതൽ ബലാത്സംഗം നടന്ന കേസ്” എന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്. 36 കാരനായ റെയ്ൻഹാർഡ് സിനാഗ മാഞ്ചസ്റ്റർ ക്ലബ്ബുകൾക്ക് പുറത്ത് മദ്യപിച്ച നിരവധി ചെറുപ്പക്കാരെ സമീപിച്ച് അവർക്ക് ഉറങ്ങാനോ മൊബൈൽ ചാർജുചെയ്‌യുന്നതിനോ സ്ഥലം നൽകാമെന്ന വ്യാജേന അവരെ അടുത്തുള്ള അപ്പാർട്ട്മെന്റിലേക്ക് കൊണ്ട് പോകും. മയക്കമരുന്ന് ഉപയോഗിച്ചുള്ള പാനീയങ്ങൾ അദ്ദേഹം അവർക്ക് നൽകി അബോധാവസ്ഥയിലാണെന്ന് ഉറപ്പുവരുത്തുന്നതിനുമുമ്പ് അവരെ ബലാത്സംഗം ചെയ്യുന്നു. ചിലപ്പോൾ മണിക്കൂറുകളോളം ഇത് നീണ്ടുനിൽക്കും.
പിറ്റേന്ന് രാവിലെ തങ്ങൾക്ക് പ്രത്യേകിച്ച് മോശം ഹാംഗ് ഓവറുകൾ ഉണ്ടെന്ന് ഇരകൾ ശ്രദ്ധിച്ചിരുന്നു.എന്നാൽ മദ്യലഹരിയിൽ എന്ത് സംഭവിച്ചു എന്ന വ്യക്തത പലർക്കും ഉണ്ടായിരുന്നില്ല എന്ന് പോലീസ് പറയുന്നു.
2017 ജൂൺ ഒരു പ്രഭാതം വരെ ആരും ശ്രദ്ധിക്കാതെ സിനാഗ ഇത് തുടർന്നു. എന്നാൽ ഒരു 18 വയസുകാരൻ സിനാഗയുടെ ആക്രമണത്തിനിടെ ഉണരുകയും സിനാഗയെ തല്ലി രക്ഷപെടുകയും ചെയ്തു. അതോടുകൂടിയാണ് സംഭവം പുറത്തറിയുന്നത്.
പോലീസ്പി പിടിച്ചെടുത്ത സിനാഗയുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ ഇയാൾ നടത്തിയ ആക്രമങ്ങളുടെ ഫോട്ടോകളും വീഡിയോകളും ധാരാളം കണ്ടെത്തി. ചിലരുടെ ഐഡി കാർഡിന്റെ ചിത്രങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു.
മിക്ക കേസുകളിലും പോലീസിൽ നിന്ന് വിവരം ലഭിക്കുന്നതുവരെ ഇരകൾ തങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിഞ്ഞിരുന്നില്ല എന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു, സ്വവർഗ്ഗാനുരാഗിയായ സിനാഗ മാഞ്ചസ്റ്ററിലെ ഗേ ക്ലബ്ബുകളിൽ പങ്കെടുക്കുകയും ഗേ ഹുക്കപ്പ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുകയുംചെയ്തിരുന്നു.
“എന്റെ വിധിന്യായത്തിൽ നിങ്ങൾ വളരെ അപകടകാരിയും തന്ത്രശാലിയും വഞ്ചകനുമായ വ്യക്തിയാണ്, മോചിതനാകാൻ ഒരിക്കലും അർഹിക്കുന്നില്ല” വിധി പറയുന്നതിനിടയിൽ ജഡ്ജി പരാമർശിച്ചു. തിങ്കളാഴ്ച മാഞ്ചസ്റ്റർ ക്രൗൺ കോടതിയിൽ നടന്ന ഹിയറിംഗിൽ ജഡ്ജി സുസെയ്ൻ ഗോഡ്ഡാർഡ് കൊലപാതകം ഒഴികെയുള്ള കുറ്റകൃത്യത്തിന് സിനാഗയെ പരോൾ സാധ്യത ഇല്ലാത്ത ജീവപര്യന്തം തടവിന് (30 വർഷത്തെ മിനിമം തടവ്) ശിക്ഷിച്ചു.
Discussion about this post