വിചിത്രവും വെല്ലുവിളികൾ നിറഞ്ഞതുമായ ചലഞ്ചുകൾ ഏറ്റെടുക്കാൻ നെറ്റിസൻസിനു ഒരു പ്രത്യേക താല്പര്യം ആണ്. അപകടകരമായ കികി ചലഞ്ച് അവസാനിച്ചു എന്ന് കരുതി ഇരിക്കുമ്പോൾ ആണ് അതുപോലെ മറ്റൊന്ന് രംഗത്ത് എത്തിയത്. ദി ഫാളിംഗ് സ്റ്റാർ ചലഞ്ച്. ആളുകൾ തറയിൽ അവർ ആകാശത്തു നിന്നും വീണത് പോലെ കിടക്കുന്ന ഒന്നാണ് ഈ ചലഞ്ച്. ഇതിപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. ചിലപ്പോൾ ഈ ഫോട്ടോകൾ കാണുന്നത് നിങ്ങൾക്ക് സുഖകരമായ ഒരു കാര്യം ആയിരിക്കില്ല.
https://www.instagram.com/p/BmOlyO_gQSD/?taken-by=ramos_catherine
ആളുകൾ തറയിൽ വീണു കിടക്കുന്നത് മാത്രമല്ല മണ്ണിൽ ചിതറിക്കിടക്കുന്ന വസ്തുക്കളുടെ ഒരു നിരയും ഇതിന്റെ ഒപ്പം കാണാൻ കഴിയും. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഇത് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്തൊക്കെയാണ് അവർക്കൊപ്പം തറയിൽ കിടക്കുന്നതെന്ന് ഒന്നും പറയാൻ കഴിയാത്ത അവസ്ഥയും ആണ്.
https://www.instagram.com/p/BmiQKyuHJfG/?taken-by=matsukaaa_
ഈ സംഭവം യഥാർത്ഥത്തിൽ തുടങ്ങിയത് റഷ്യയിൽ ആണ്. ഇത് അതിവേഗം തന്നെ വൈറൽ ആയി. പ്രത്യേകിച്ച് പണക്കാരായ റഷ്യക്കാർക്ക് തങ്ങളുടെ വിലയേറിയ സാധനങ്ങൾ മറ്റുള്ളവരെ കാണിക്കാൻ ഉള്ള ഒരു അവസരവും. സ്വന്തം പ്രൈവറ്റ് വിമാനത്തിൽ നിന്നും വരെ താഴേക്ക് വീണു കിടക്കുന്നത് കാണാൻ കഴിയും.
https://www.instagram.com/p/BoG8Brll3Mq/?taken-by=shhh.tanya
https://www.instagram.com/p/BofvwhEH-FS/?taken-by=ec24m
https://www.instagram.com/p/Bod_EOWhp1i/?taken-by=kuppadeli
Discussion about this post