ജെയിംസ് വാനിന്റെ പ്രൊഡക്ഷനിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ഹൊറർ ചിത്രമാണ് ദി കഴ്സ് ഓഫ് ല ലോറെൻ. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ എല്ലാവരെയും ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന ഒന്ന് തന്നെയാണ്. പണ്ട് കാലം മുതൽ ഉള്ള ഒരു പഴക്കഥയാണ് ല ലോറെൻറ്ത്. അതാണിപ്പോൾ സിനിമ ആകുന്നത്.
മൈക്കിൾ ചാവേസ് എന്ന പുതുമുഖം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിൻഡ കാർഡെല്ലിനി, റെയ്‌മോൻഡ് ക്രൂസ് എന്നിവർ ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി അഭിനയിക്കുന്നത്. ജോസഫ് ബിശാറയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. മൈക്കിൾ ബുർഗിസ് ആണ് ഛായാഗ്രഹണം. 2019 ൽ ചിത്രം തീയേറ്ററുകളിൽ എത്തും.
Discussion about this post