പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന സിനിമക്ക് ശേഷം ലാൽ ജോസ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന ചിത്രം ആണ് തട്ടുമ്പുറത്തെ അച്യുതൻ. കുറച്ചു നാളുകളായി ഒരു തിരിച്ചു വരവ് നടത്താൻ ശ്രമിക്കുന്ന ചാക്കോച്ചന് ഈ ചിത്രം ഒരു മുതൽക്കൂട്ട് ആകും എന്നാണ് കരുതപ്പെടുന്നത്. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം ലാൽ ജോസ് ഒരുക്കുന്ന ചിത്രവും ആണിത്. ഇപ്പോൾ ചിത്രത്തിലെ നെഞ്ചിനുള്ളിലാകെ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.
അനിൽ പനച്ചൂരാന്റെ വരികൾക്ക് ദീപാങ്കുരൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും രാധിക നാരായണനും ചേർന്നാണ്. ഷെബിൻ ബക്കർ ആണ് ചിത്രം നിർമിക്കുന്നത്. സിന്ധുരാജിന്റെ ആണ് തിരക്കഥ. റോബി വർഗീസ് എബ്രഹാം ആണ് ഛായാഗ്രഹണം.
വിജയരാഘവന്‍, ഹരീഷ് കണാരന്‍, കലാഭവന്‍ ഷാജോണ്‍, സുധീഷ്, ജോണി ആന്റണി, അനില്‍ മുരളി, ഇര്‍ഷാദ്, ബിന്ദു പണിക്കര്‍, സേതുലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Discussion about this post