വിനയ് ഫോര്‍ട്ട് നായകനാവുന്ന ‘തമാശ’യുടെ ടീസര്‍ യൂട്യൂില് ഹിറ്റാവുന്നു. യൂടൂബ് ട്രെന്‍ഡിംഗില്‍ നാലാമതാണ് ചിത്രത്തിന്റെ ടീസര്‍ എത്തിയത്. പുറത്തിറങ്ങി 19 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഒരു ലക്ഷത്തി എണ്‍പതിനായിരത്തോളം കാഴ്ചക്കാരാണ് ടീസറിനു ലഭിച്ചിരിക്കുന്നത്. നവ മാധ്യമങ്ങളിലും വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
വിനയ് ഫോര്‍ട്ട് അധ്യാപകനായി എത്തുന്ന ‘തമാശ’ അനവാഗതനായ അഷ്റഫ് ഹംസ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ദിവ്യപ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി എന്നീ മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്. ഹാപ്പി ഹവേഴ്സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Discussion about this post