നമ്മള്‍ കരുതുന്നപോലെയല്ല ദാമ്പത്യ ജീവിതം. ഒരു ചെറിയ പ്രശ്‌നം വരെ നമ്മുടെ ദാമ്പത്യത്തില്‍ പ്രതിഫലിക്കും. ദാമ്പത്യത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യ പങ്കാളിത്തമാണുള്ളതെന്ന് മനസിലാക്കിയാല്‍ ജീവിതത്തിലെ പകുതി പ്ര്ശ്‌നങ്ങള്‍ ഇല്ലാതാകും. സെക്‌സ് മാത്രരമല്ല നല്ല ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ. അതിനാല്‍ തന്നെ തന്റെ പങ്കാളിയില്‍ നിന്നും സ്ത്രീകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കുറച്ചു കാര്യങ്ങളുണ്ട്. എന്നാല്‍ അത് എന്തൊക്കെയാണെന്ന് എല്ലാ പുരുഷന്മാര്‍ക്കും അറിയില്ല എന്നതാണ് സത്യാവസ്ഥ. തന്റെ പുരുഷനില്‍ നിന്നും സ്ത്രീകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന പത്ത്് കാര്യങ്ങളാണ് ചുവടെ
1. നീ ശരിയാണ്
ഒരു ഭര്‍ത്താവിന്റെ കാര്യങ്ങളില്‍ കൂടെ നിന്ന് ശെരി തെറ്റുകള്‍ പറയുന്നുന്നവരാണ് ഭാര്യ.നിന്റെ അഭിപ്രായങ്ങള്‍ എന്റെ പുതിയ സംരംഭത്തില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാക്കി എന്ന് കേള്‍ക്കുന്നത് അവള്‍ക്കു ഒത്തിരി സന്തോഷവും അഭിമാനവും നല്‍കുന്നു.
2. നീ സുന്ദരിയായിരിക്കുന്നു
സ്വന്തം ഭര്‍ത്താവില്‍ നിന്ന് നീ സുന്ദരി ആണ് എന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത സ്ത്രീകള്‍ ഇല്ല എന്ന് പറയാം. മറ്റു സ്ത്രീകളോട് താരതമ്യപെടുത്താതിരിക്കുക വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും നീ പഴയ പോലെ തന്നെ എന്ന് പറയുക
3. നമ്മള്‍ ഇതില്‍ ഒന്നിച്ചാണ്
ജീവിതത്തില്‍ സുഖ ദുഖങ്ങളും പ്രതിസന്ധികളിലും കൂടെ ഉണ്ടാവുക നിന്റെ ഏത് അവസ്ഥയിലും ഞാന്‍ ഉണ്ടാകും എന്ന് കേള്‍ക്കാന്‍ അവള്‍ ആഗ്രഹിക്കുന്നു. വിഷമിക്കണ്ട ഞാന്‍ ഇല്ലേന്നു പ്രതിസന്ധിയില്‍ പറയുക.
4. കഴിഞ്ഞ രാത്രി അവിശ്വസനീയമായിരുന്നു
കിടപ്പറയില്‍ അവളില്‍ ആനന്ദം കണ്ടെത്തുന്നു എന്നറിയുന്നത് അവളെ ഏറെ സന്തോഷിപ്പിക്കുന്ന ഘടകമാണ്. കിടപ്പറ അനുഭവത്തെ പറ്റി ആഹ്ലാദത്തോടെ ഭര്‍ത്താവ് പറയുന്നത് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു.കഴിഞ്ഞ ദിവസം അവള്‍ നല്‍കിയതില്‍ അവന്‍ പൂര്‍ണസംതൃപ്തി ആയി എന്ന് കേള്‍ക്കുന്നത് അവളില്‍ ആത്മവിശ്വാസം കൂട്ടുന്നു
5. നിനക്ക് സംസാരിക്കണമെങ്കില്‍ ഞാനുണ്ട്
സ്ത്രീകള്‍ കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു.തന്റെ സംസാരം ഏറെ ഇഷ്ടമാണ് എന്നും എന്തും ഷെയര്‍ ചെയ്യാന്‍ ഭര്‍ത്താവ് ഉണ്ടാകും എന്നതും സന്തോഷകരമാണ്. നിങ്ങള്‍ നല്ലൊരു ശ്രോതാവ് ആകുക.
6. ഞാന്‍ നിന്നെ തീര്‍ച്ചയായും പിന്തുണയ്ക്കും
ഭാര്യയുടെ ആഗ്രഹങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുക. ലക്ഷ്യങ്ങള്‍ നേടാന്‍ കൂടെ നില്‍ക്കുക.
7. എനിക്ക് ഇങ്ങനെ തോന്നുന്നു
സ്വന്തം അഭിപ്രായങ്ങള്‍, തീരുമാനം ഇവ അടിച്ചേല്പിക്കാതെ ഭാര്യയോട് കൂടി അഭിപ്രായം ചോദിക്കുക. അവളെ വില മതിക്കുന്നു എന്ന് പറയാതെ പറയുന്നതാണ് അത്. ചെറിയ കാര്യങ്ങള്‍ പോലും അവളോട് ഷെയര്‍ ചെയ്യുക
8. നീ സെക്‌സിയാണ്
നീ വളരെ സെക്‌സി ആണ് എന്ന് ഭര്‍ത്താവില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഭാര്യ ഇല്ല. അവളുടെ അകര്‍ഷണീയതയെ, ശരീര ഭംഗിയെ പറ്റി പ്രിയപ്പെട്ടവനില്‍ നിന്ന് കേള്‍ക്കാന്‍ ആരാണ് കൊതിക്കാത്തത്.
9. ഇതില്‍ നിന്റെ അഭിപ്രായം / കാഴചപ്പാട് എന്താണ്
നമ്മളെ ഒരു വ്യക്തി എന്ന നിലയില്‍ അംഗീകരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. അഭിപ്രായം ആരായുക എന്നത് നമ്മളിലുള്ള വിശ്വാസം കൂടിയാണ്.
10. ഇനിയുള്ള ജന്മത്തിലും നീ തന്നെ ഇണയായി വരണം
ഭര്‍ത്താവിനോടുള്ള തന്റെ സ്‌നേഹം അതേ അളവില്‍ അദ്ദേഹത്തിന് മനസിലാകുന്നുണ്ടെന്നും എന്നും തന്റെ സാനിധ്യം അദ്ദേഹത്തെ സന്തോഷിപ്പിക്കും എന്നുള്ളതും ഇനിയും നീ കൂടെ വേണം എന്ന് പറയുന്നതും കേള്‍ക്കാന്‍ സ്ത്രീ ആഗ്രഹിക്കുന്നു
Discussion about this post