ബിയർ കുപ്പികൾക്ക് മതത്തിലോ വിശ്വാസങ്ങളിലോ യാതൊരു സ്ഥാനവും ഇല്ല. അതല്ല അങ്ങനെ ആരേലും ചെയ്യാൻ ശ്രമിച്ചാൽ പിന്നെ ഉണ്ടാകാൻ പോകുന്ന പുകിൽ നമ്മുക് മനസിലാക്കാവുന്നതേ ഉള്ളു. പക്ഷെ ഇതിൽ നിന്നും ഒക്കെ വ്യത്യസ്തം ആയി ഒരു ക്ഷേത്രം ഉണ്ട്. ഉപയോഗശൂന്യം ആയ ബിയർ കുപ്പികൾ കൊണ്ട് നിർമിച്ച ഒരു ക്ഷേത്രം. തായ്‌ലണ്ടിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തായ്‌ലാന്‍ഡിലെ സിസാകെറ്റ് പ്രവിശ്യയിലെ ഖുന്‍ ഹാന്‍ ജില്ലയിലാണ് വാറ്റ് പാ മാഹാ ഛേദി കയേവ് എന്ന ബുദ്ധക്ഷേത്രമുള്ളത്. ഈ ക്ഷേത്രം പണിയാൻ ഉപയോഗിച്ചിരിക്കുന്നത് 10 ലക്ഷത്തിലേറെ ബിയർ കുപ്പികൾ കൊണ്ടാണ്.പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ആണ് ഇവർ ബിയർ കുപ്പികൾ കൊണ്ട് ഈ ക്ഷേത്രം പണിതത്.1984-ല്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ പുനരുപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കാനും ഭൂമി വൃത്തിയായി സൂക്ഷിക്കുന്നതിന്റേയും ഭാഗമായി ബുദ്ധസന്യാസികള്‍ തുടങ്ങിയ പദ്ധതിയാണ് ഈ ക്ഷേത്രത്തിന്റെ നിർമിതിയിൽ എത്തിയത്.
ശേഖരിച്ച കുപ്പികൾ സിമെന്റിനൊപ്പം ചുമരിൽ ഒട്ടിച്ചും അടപ്പുകൾ തറയിൽ ടൈലിനു പകരം ഇട്ടുമാണ് ക്ഷേത്രം പണിതിരിക്കുന്നത്. ക്ഷേത്രം, ശ്‌മശാനം, ടോയ്‌ലെറ്റ് എല്ലാം ഇത് കൊണ്ട് തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്.
Discussion about this post