അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഭാഷ തെലുങ്ക് ആണെന്ന് സർവ്വേ റിപ്പോർട്ടുകൾ. സെന്റർ ഓഫ് ഇമിഗ്രേഷൻ സ്റ്റഡീസ് നടത്തിയ ഒരു റിപ്പോർട്ടനുസരിച്ച്, 2010 മുതൽ 2017 വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത് തെലുങ്ക് ഭാഷക്കാണ്. ഈ കാലയളവിൽ തെലുങ്കുഭാഷകരുടെ എണ്ണം 86 ശതമാനമായി ഉയർന്നിരിക്കുകയാണ്.
തെലുങ്കിന് പുറമെ ഹിന്ദി 42 ശതമാനം, ഉർദു 30 ശതമാനം, ചൈനീസ് 23 ശതമാനം എന്നിങ്ങനെ ആണ് മറ്റു ഭാഷകൾ അവിടെ വളരുന്നത്. വർദ്ധനവ് കാണിച്ച മൂന്ന് ഭാഷകളും ഇന്ത്യൻ ഭാഷകൾ ആണെന്നതാണ് പ്രത്യേകതകൾ. 2017 ൽ അമേരിക്കയിൽ 4,00,000 തെലുങ്കുഭാഷ സംസാരിക്കുന്നവർ ഉണ്ടെന്നാണ് കണക്കുകൾ.
ഇന്ത്യൻ എഞ്ചിനിയർമാർ, സാങ്കേതിക വിദഗ്ദ്ധർ എന്നിവർ അവിടെ വളർച്ചയുള്ള ഐടി മേഖല ലക്ഷ്യമാക്കി പോകുന്നതിനാൽ ആണ് ഇത്.
അമേരിക്കയിലെ 10 മികച്ച വിദേശഭാഷകളിൽ 7 എണ്ണം ഇന്ത്യൻ ഭാഷകൾ ആണ്. തെലുങ്ക്, ബംഗാളി, തമിഴ്, ഹിന്ദി, ഉർദു, പഞ്ചാബി, ഗുജറാത്തി എന്നീ ഭാഷകളാണ് അവ.
Discussion about this post