മെഗാസ്റ്റാർ ചിരഞ്ജീവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സൈ രാ നരസിംഹ റെഡ്‌ഡി എന്ന ബിഗ് ബജറ്റ് ചിത്രം. ചിത്രത്തിന്റെ ഇറങ്ങിയ ടീസറിന് വലിയ അഭിപ്രായം ആണ് ലഭിച്ചത്. ഇപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ജന്മദിനത്തില്‍ അവരുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകരയാണ് അണിയറപ്രവര്‍ത്തകര്‍. സിദ്ദാമ്മ എന്ന കഥാപാത്രമായി ആണ് നയന്‍താര എത്തുന്നത്.
സുരേന്ദർ റെഡ്‌ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജഗപതി ബാബു, നയൻതാര , വിജയ് സേതുപതി, കിച്ച സുദീപ്, തമ്മന്ന എന്ന വലിയ താരനിര തന്നെയുണ്ട്. ഹിന്ദി സൂപ്പർ സംഗീത സംവിധായകൻ അമിത് ത്രിവേദി ആണ് സംഗീതം ഒരുക്കുന്നത്. മകൻ റാം ചരൺ ആണ് ചിത്രം നിർമ്മിക്കുന്നത്.
ചിരഞ്ജീവിയുടെ 151 ആം ചിത്രമായ സൈ രാ നരസിംഹ റെഡ്‌ഡി സ്വാതന്ത്ര്യ സമരപോരാളി നരസിംഹ റെഡ്‌ഡി യുടെ കഥയാണ് പറയുന്നത്. റാം ചരൺ നായകനായ ധ്രുവ എന്ന ചിത്രത്തിന് ശേഷം സുരേന്ദർ റെഡ്‌ഡി ഒരുക്കുന്ന ചിത്രമാണിത്.
Discussion about this post