സ്വീഡിഷ് രാജ്ഞിയുടെ അനന്തരവന്‍ പാട്രിക് സോമര്‍ലാത്തിന്റെ ഭാര്യ മലീന്‍ സോമര്‍ലാത്തിനാണ് മാമോദിസ ചടങ്ങിനിടെ രാജകുമാരിയുടെ വസ്ത്രമഴിഞ്ഞത്. സ്വീഡിഷ് രാജകുമാരി മെഡലിന്റെ മൂന്നാമത്തെ കുട്ടിയുടെ മാമോദീസ ചടങ്ങായിരുന്നു വേദി. സ്വീഡനിലെ പത്താമത്തെ കിരീടാവകാശിയായ അഡ്രിയേന്‍ രാജകുമാരിയുടെ മാമോദീസ ചടങ്ങിലാണ് ബന്ധുവായ മലീന് വസ്ത്രാക്ഷേപമുണ്ടായത്.
സ്വീഡനില്‍ വളരെയേറെ ജനപ്രീതിയുള്ള രാജകുമാരിയാണ് മെഡലിന്‍. അതുകൊണ്ടുതന്നെ ഈ ചടങ്ങും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സ്റ്റോക്ക്‌ഹോമിലെ നിശാക്ലബ്ബുകളില്‍ സ്ഥിരം അതിഥിയായിരുന്ന മെഡലിന്‍ ചെറുപ്പത്തില്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന രാജകുമാരിയാണ്. 2010-ല്‍ ആദ്യകാമുകന്‍ യോനാസ് ബെര്‍സ്‌ട്രോമുമായുള്ള വിവാഹം അലസിപ്പിരിഞ്ഞതിന്റെ നിരാശയില്‍ അമേരിക്കയിലേക്ക് പോയ മെഡലിന്‍ അവിടെവച്ചാണ് ഇപ്പോഴത്തെ ഭര്‍ത്താവിനെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാവുന്നതും.
രാജകുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തിന്റെ മാമോദീസ ചടങ്ങില്‍ കൊട്ടാരത്തിലെ പ്രമുഖ വ്യക്തികളെല്ലാവരും എത്തിയിരുന്നു. കാള്‍ പതിനാറാമന്‍ രാജാവും സില്‍വിയ രാജ്ഞിയും പേരക്കുട്ടിയുടെ മാമോദീസയ്ക്ക് രാവിലെതന്നെയെത്തി. വിക്ടോറിയ രാജകുമാരിയും ഡാനിയേല്‍ രാജകുമാരനും കാള്‍ ഫിലിപ്പ് രാജകുമാരനും സോഫിയ രാജകുമാരിയുമൊക്കെ ചടങ്ങില്‍ സന്നിഹിതരായി.
Discussion about this post