മൃഗങ്ങളെ മനുഷ്യരെപ്പോലെ സംസാരിപ്പിക്കാൻ കഴിയുമെന്ന് പറഞ്ഞ സ്വാമി നിത്യാനന്ദയെ ട്രോളി സോഷ്യൽ മീഡിയ. ഒരു വര്‍ഷത്തിനുള്ളില്‍ സംസാരിക്കുന്ന കുരങ്ങിനെയും കാളയെയും പശുവിനെയുമൊക്കെ നമുക്ക് കാണേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്. മൃഗങ്ങളെ സംസാരിപ്പിക്കാനുള്ള ടെസ്റ്റ് സോഫ്റ്റ്വെയവര്‍ വെച്ച് പരീക്ഷിച്ച് വിജയിക്കുകയും ചെയ്തു എന്നും അദ്ദേഹം പ്രസംഗത്തിൽ ഉന്നയിക്കുന്നു.
https://www.facebook.com/PeopleTelevision/videos/304010560185271/
“മനുഷ്യർക്കുള്ള എല്ലാ അവയവങ്ങളും മൃഗങ്ങൾക്കില്ല അത് ശാസ്‌ത്രപരമായി അവരുടെ ഉള്ളിൽ എത്തിച്ച് അ വരെ സംസാരിപ്പിക്കാൻ കഴിയും. ഇന്നലെ ഇത് പരീക്ഷിച്ച ശേഷമാണ് ഞാൻ ഇത് പറയുന്നത്. ഒരു വർഷത്തിനകം ഞാൻ ഇത് തെളിയിച്ചു തരാം. തികച്ചും ഫൊണറ്റിക്കൽ ആയ വോക്കൽ കാർഡ് കുരങ്ങന്മാർക്ക് വേണ്ടി ഞാൻ തയ്യാറാക്കും. സിംഹങ്ങൾക്കും കടുവകൾക്കും ഇത് ഉണ്ടാക്കും. തമിഴിലും സംസ്‌കൃതത്തിലും സംസാരിക്കുന്ന പശുവും കാളകളും നിങ്ങളുടെ പക്കൽ ഉണ്ടാകും.” സ്വാമി പറയുന്നു.
ഇദ്ദേഹത്തിന്റെ പ്രഭാഷണം കേട്ട് സ്ത്രീകളും കുട്ടികളും കയ്യടിക്കുന്നുമുണ്ട്. തെന്നിന്ത്യന്‍ നടിയുമായുള്ള കിടപ്പറദൃശ്യങ്ങള്‍ പുറത്തായി വിവാദത്തിലായ പഴയ നിത്യാനന്ദ തന്നെയാണ് പുതിയ വേഷത്തില്‍ കണ്ടുപിടിത്തവുമായി എത്തിയിരിക്കുന്നത്.
Discussion about this post