ബോളിവുഡ് താര സുന്ദരിയും മുൻ മിസ് യൂണിവേഴ്‌സുമായ സുസ്മിത സെൻ 2019 ൽ വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ട്. കാമുകനും 27 കാരനുമായ റോഹ്‌മാൻ ഷാലിനെയാണ് താരം വിവാഹം കഴിക്കുന്നത്.
42 കാരിയായ സുസ്മിതയുടെ ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും ഒപ്പം ഇത്തവണ ദീപാവലി ആഘോഷിക്കാന്‍ ഫാഷന്‍ മോഡലായ രോഹ്മന്‍ ഷാലും എത്തിയിരുന്നു. സുസ്മിതയും കാമുകനും ദീപാവലി ആഘോഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വീഡിയോ അവരുടെ പ്രണയം വ്യക്തമാക്കുന്നതാണെന്നാണ് ആരാധകരുടെ അടക്കംപറച്ചില്‍.
റോഹ്മനൊപ്പമുളള ചിത്രങ്ങള്‍ നേരത്തെയും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചിട്ടുണ്ട്. അതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പരന്നത്. ഒരു ഫാഷന്‍ ഷോയില്‍ വച്ചാണ് ഇവര്‍ പരിചയപ്പെട്ടതും സുഹൃത്തുക്കളായതും.
https://www.instagram.com/p/BpztsN_HkxI/?utm_source=ig_embed
Discussion about this post