ഒരു കൊച്ചു കുഞ്ഞിൻറെ അഭ്യർത്ഥന പ്രകാരം ഒരു ടെഡി ബിയറിൽ ഹ്യാലിഫാക്സിലെ ഒരു കനേഡിയൻ സർജൻ ശസ്ത്രക്രീയ ചെയ്തത് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആകുന്ന ഒരു സംഭവം.
എട്ടുവയസ്സുള്ള ജാക്ക്സൺ മക്കിയും ഓപ്പറേഷനു വേണ്ടി വന്നതാണ്. ബാക്കി എല്ലാ കുഞ്ഞു രോഗികളെ പോലെയും അവനും ഒരു ചെറിയ ടെഡ്ഡി ബിയറുമായി ആണ് വന്നത്. അനസ്തേഷ്യ നൽകുന്ന സമയത് തന്റെ കുഞ്ഞു സുഹൃത്തിനെയും ഒന്ന് ഓപ്പറേറ്റ് ചെയ്യാമോ എന്ന് അവൻ ഡോക്ടറോട് ചോദിച്ചു. ഡാനിയേൽ മക്നീയിക്ക് പറ്റില്ല.എന്ന് പറയാൻ കഴിഞ്ഞില്ല. ഇപ്പോൾ അദ്ദേഹം അതിനെ ഓപ്പറേറ്റ് ചെയ്യുന്ന ഫോട്ടോ ആണ് എല്ലാവരുടെയും ഹൃദയം അലിയിക്കുന്നത്.
Patient asks if I can also fix teddy bear just before being put off to sleep… how could I say no? pic.twitter.com/WOKFc5zr91
— P. Daniel McNeely (@pdmcneely) September 30, 2018
പാവയുടെ ഓപ്പറേഷന്‍ നടത്തുന്ന രണ്ടു ഫോട്ടോകള്‍ അപ്ലോഡ് ചെയ്തതിനു ശേഷം അദ്ദേഹം ഇങ്ങനെ കുറിച്ചു “തന്റെ ടെഡ്ഡി ബിയറിനെ ഓപ്പറേറ്റ് ചെയ്യാമോ എന്ന് രോഗി ചോദിച്ചു….. ഞാന്‍ എങ്ങനെ ഇല്ലാ എന്നു പറയും…” 20000 ഷെയറുകളുമായി ഫോട്ടോ തരംഗമായി മാറി കഴിഞ്ഞു. ചിത്രത്തില്‍ ഡോക്ടര്‍ ഗ്ലൗസും കത്തിയുമായി ബ്രൗണ്‍ ടെഡ്ഡി ബിയറിന് അടുത്ത് നില്‍ക്കുന്നത് കാണാം. പാവയ്ക്ക് വായില്‍ ഒരു മാസ്‌ക്കും വച്ചു കൊടുത്തിട്ടുണ്ട്.
Discussion about this post