പൃഥ്വിരാജ് സംവിധാനം നിര്‍വഹിച്ച മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ മലയാള സിനിമയിലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇപ്പോള്‍ ഇതാ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി ഒരു ചിത്രം പുറത്തു വിട്ടിരിക്കുകായണ്. മോഹന്‍ലാലിനും പൃഥ്വിരാജിനൊപ്പം ഇരുവരുടെയും ഭാര്യമാരായ സുപ്രിയയും സുചിത്രയും ഉണ്ട് ചിത്രത്തില്‍. ലൂസിഫറും അദ്ദേഹത്തിന്റെ ജനറലും അവരുടെ ഭാര്യമാരും എന്ന ക്യാപ്ഷനോട് കൂടിയാണ് സുപ്രിയ മേനോന് ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു.
Discussion about this post