ഏതൊരു ഓട്ടോമൊബൈൽ പ്രേമിക്കും ഇത് സ്വപ്നതുല്യമായ ഒരു റേസ് ആണ്. ഒരു ഫോർമുല വൺ കാർ, ഒരു സൂപ്പർബൈക്ക്, മൂന്ന് സൂപ്പർ കാറുകളും ഒരു എഫ് 16 ജെറ്റ് എന്നിവയാണ് ഏറ്റവും വേഗത ആർക്കാണെന്ന് തെളിയിക്കാനായി റേസ് നടത്തിയത്. ഇസ്താബൂളിൽ ആയിരുന്നു ഈ മനോഹരമായ റേസ് നടന്നത്.
400 മീറ്റർ നീളമുള്ള റൺവേയിൽ നാല് ഡ്രൈവർമാരും ഇസ്താംബുളിലെ പുതിയ ഇന്റർനാഷണൽ എയർപോർട്ടിൽ സമാന്തര റൺവേകളിലായി പങ്കെടുത്തു. കാവസാക്കി H2R മോട്ടോർ സൈക്കിൾ, ടെസ്ല P100DL, ആസ്റ്റൺ മാർട്ടിൻ ന്യൂ വാൻറേജ്, ലോട്ടസ് ഇവോറ ജിടി 430 എന്നിവയും എഫ് 1 കാർ, രണ്ട് വിമാനങ്ങളും ഈ മത്സരത്തിൽ ഉൾപ്പെടുന്നു. എല്ലാവരും ഒരുമിച്ചാണ് റേസ് തുടങ്ങിയതെന്ന് വിഡിയോയിൽ കാണാൻ കഴിയും. എന്നാൽ, ബ്രിട്ടീഷ് ഡ്രൈവർ ജേക്ക് ഡെന്നിസ് ഓടിച്ച എഫ് 1 കാറും സൂപ്പർസ്പോർട്ട് വേൾഡ് ചാമ്പ്യൻ കെനൻ സോപ്വുഗ്ലുയുടെ കാവസാക്കി H2R മോട്ടോർ സൈക്കിളും തമ്മിലായിരുന്നു യഥാർത്ഥത്തിൽ ഈ മത്സരം.
ആത്യന്തികമായി സൂപ്പർബൈക്കുമായി എത്തിയ സോഫുവോഗ്ല ആയിരുന്നു മത്സരത്തിലെ വിജയി.
Discussion about this post