വിജയ് സേതുപതി, ഫഹദ്, സാമന്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ത്യാഗരാജൻ കുമാരരാജാ ഒരുക്കുന്ന ചിത്രം ആണ് സൂപ്പർ ഡീലക്സ്. വിജയ് സേതുപതി ട്രാന്‍സ്‌ജെന്‍ഡറായെത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ പുറത്തിറങ്ങിയ പോസ്റ്ററിന് വമ്പൻ പ്രതികരണം ആണ് ലഭിച്ചത്. ഇപ്പോൾ വിജയ് സേതുപതിയുടെ ഒരു ലൊക്കേഷൻ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ട്രാന്‍സ്‌ജെന്‍ഡർ വേഷത്തിൽ ഉള്ള സേതുപതി നൃത്തം ചെയ്യുന്നതാണ് വീഡിയോ. അടുത്ത് നിന്ന് സംവിധായകൻ നിർദേശം നൽകുന്നതും കാണാൻ സാധിക്കും.
ഈ ലൊക്കേഷൻ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആവുകയാണ്. ശില്‍പ്പ എന്നാണ് വിജയുടെ കഥാപാത്രത്തിന്റെ പേര്. സംവിധായകന്‍ തന്നെ രചിച്ച ഈ ചിത്രത്തിന്റെ അഡീഷണല്‍ സ്‌ക്രീന്‍ പ്‌ളേ ഒരുക്കിയിരിക്കുന്നത് മിസ്‌കിനും നളന്‍ കുമാര സാമിയും നീലന്‍ കെ ശേഖറും ചേര്‍ന്നാണ്. യുവാൻ ശങ്കർ രാജ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. പിസിശ്രീറാം, പി എസ് വിനോദ്, നീരവ് ഷാ എന്നിവർ ആണ് ഛായാഗ്രഹണം. ആരണ്യകാണ്ഡം എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ പ്രിയങ്കരൻ ആയി മാറിയ സംവിധായകൻ ആണ് ത്യാഗരാജൻ.
https://www.facebook.com/VijaySethupathi.Official/videos/250522769143845/
Discussion about this post