യുവനടൻ സണ്ണി വെയ്നിന്റെ സർപ്രൈസ് വിവാഹം ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ. ഗുരുവായൂർ അമ്പലത്തിൽ വെച്ചതായിരുന്നു സംഭവം. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. സണ്ണി വെയിനെയും ഭാര്യ രഞ്ജിനിക്കും ആശംസകൾ അറിയിക്കാൻ നടൻ ദിലീപും എത്തിയിരുന്നു.ദിലീപ് ദമ്പതികളുമായി നിൽക്കുന്ന ചിത്രങ്ങളും വൈറലായി കഴിഞ്ഞിരിക്കുന്നു.
ഒരുപാട് മാധ്യമ ശ്രദ്ധ നൽകാതെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. സെക്കന്റ് ഷോ എന്ന ശ്രീനാഥ് രാജേന്ദ്രൻ ചിത്രത്തിലൂടെ ദുൽക്കർ സല്മാന് ഒപ്പമാണ് സണ്ണി വെയ്ൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
Discussion about this post