ലാൻസെറ്റ് പബ്ലിക് ഹെൽത്ത് ജേർണൽ നടത്തിയ പഠിത്തത്തിൽ നിന്നും ലോകത്ത് ആത്മഹത്യ ചെയ്യുന്ന സ്‌ത്രീകളിൽ 37 ശതമാവും ഇന്ത്യയിൽ നിന്നുള്ളതാണ് എന്നാണ് കണക്ക്. ആഗോള ജനസംഖ്യയുടെ 17.8 മില്യൺ ഇന്ത്യയിൽ നിന്നും ആണ് എന്നുള്ളതും ഈ കണക്കിന് കാരണമാകുന്നു.
ഇന്ത്യയിൽ മരണത്തിനു കാരണമാകുന്ന ഒൻപതാമത്തെ കാര്യം ആണ് ആത്മഹത്യാ എന്ന് ഈ സ്റ്റഡി വ്യക്തമാക്കുന്നു. ആത്മഹത്യ ചെയ്യുന്നതിൽ കൂടുതലും വിവാഹിതരായ സ്ത്രീകൾ ആണ്. ഇന്ത്യയിൽ കണ്ടു വരുന്ന വിവാഹ സമ്പ്രദായം ആണ് ഈ മരണങ്ങൾക്ക് കാരണം എന്നാണ് പറയുന്നത്. കാരണം സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് വിലക്കിട്ടുകൊണ്ടാണ് പല വിവാഹങ്ങളും നടക്കുന്നത്. സാമൂഹ്യ പ്രതീക്ഷകളുടെ ഭാരം, സാമ്പത്തിക ആശ്രയം, ചില കേസുകളിൽ നേരത്തെയുള്ള വിവാഹം എന്നിവയും കാരണമാകുന്നു.
ആഗ്രഹങ്ങളും സ്വപ്നങ്ങളും അടിച്ചമർത്തപ്പെടുമ്പോൾ അവർക്ക് മറ്റു വഴികൾ ഇല്ല എന്നൊരു തോന്നൽ ഉള്ളിൽ ഉടലെടുക്കും . ഇതിനെതിരെ നാലാകാം കഴിയുന്ന ബോധവൽക്കരണവും മാനസികാരോഗ്യ സംവിധാനത്തിന്റെയും അഭാവവും മറ്റൊരു പ്രധാന കാരണമാകുന്നു.
ഇന്ത്യയിൽ പുരുഷന്മാരുടെ ആത്മഹത്യ കണക്കും ഞെട്ടിക്കുന്നതാണ്. ലോകത്ത് ആത്മഹത്യ ചെയ്യപ്പെടുന്ന പുരുഷന്മാരിൽ 24 ശതമാനവും ഇന്ത്യയിൽ നിന്നാണ്.
Discussion about this post