ബോളിവുഡിൽ തരംഗം ആയി കൊണ്ടിരിക്കുന്ന ഒരു ചലഞ്ച് ആണ് സുയി ദാഗ ചലഞ്ച്. അതായത് ഒരു സൂചിക്ക് ഉള്ളിൽ 10 സെക്കന്റിനുള്ളിൽ നൂല് കൊരുക്കണം. ബോളിവുഡിലെ മിക്ക താരങ്ങളെയും ഈ ചലഞ്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരുൺ ധവാൻ, അനുഷ്ക ശർമ്മ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ശരത് കട്ടറിയ സംവിധാനം ചെയ്യുന്ന സുയി ദാഗ എന്ന ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയാണു ഇങ്ങനെ ഒരു ചലഞ്ച് അണിയറ പ്രവർത്തകർ ഒരുക്കിയത്. ഇപ്പോൾ താരങ്ങളുടെ സുയി ദാഗ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.
ചിത്രത്തിലെ നടി നടന്മാരായ വരുണും അനുഷ്‌കയും ആണ് എല്ലാവരെയും ചലഞ്ച് ചെയ്തിരിക്കുന്നത്. അക്ഷയ് കുമാർ, ജാൻവി, ആദിത്യ കപൂർ, ആലിയ ഭട്ട്, കരൺ ജോഹർ, രൺബീർ കപൂർ, ഷാരൂഖ് ഖാൻ എന്നിവർ ഈ ചലഞ്ച് ഏറ്റെടുത്ത് നടത്തി കഴിഞ്ഞു. അക്ഷയ് കുമാർ 10 സെക്കൻഡ് കഴിഞ്ഞിട്ടും 120 സെക്കന്റിനുള്ളിൽ നൂല് കോർക്കും എന്ന് പറയുന്നു.
https://youtu.be/m0nE2ivUIWQ
ആദിത്യ കപൂറും ആലിയ ഭട്ടും വരുൺ ധവാനൊപ്പം ആണ് ചലഞ്ച് ഏറ്റെടുത്തത്. അതിൽ ആലിയ വിജയിക്കുകയും ചെയ്തു. കരൺ ജോഹറും രൺബീറും ഒരുമിച്ചിരുന്നാണ് നൂല് കോർത്തത്. ഏറ്റവും രസകരവും ആര് കണ്ടാലും ചിരിച്ചു പോകുന്നത് സാക്ഷാൽ ഷാരൂഖ് ഖാന്റെ നൂല് കോർക്കൽ ആണ്. അനുഷ്‌ക്ക ശർമയാണ് ഷാരൂഖിനെ ചലഞ്ച് ചെയ്തത്.
Discussion about this post