തെരുവിൽ ആരോരും ഇല്ലാതെ കഴിയുന്ന മൃഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ വർധിച്ചു വരുന്ന ഈ അവസ്ഥയിലാണ് ഒരു ചരിത്ര മുന്നേറ്റവുമായി കോടതി വന്നിരിക്കുന്നത്. മൃഗങ്ങളുടെ സുരക്ഷയും സംരക്ഷണവും സംബന്ധിച്ച നിയമത്തെ കോടതി നിരീക്ഷിക്കും. മിണ്ടാപ്രാണികളും നിസ്സഹായരുമായ ഇവർക്കെതിരെയുള്ള ക്രൂരകൃത്യത്തിനു കടുത്ത ശിക്ഷ നൽകുമെന്നും കോടതി അറിയിച്ചു.
മൃഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് പ്രത്യേകം ശിക്ഷയോന്നും തന്നെ ഇല്ല. മൃഗങ്ങളുടെ കൊലപാതകം ജനങ്ങളുടെ “വസ്തുവകകൾ “ക്കെതിരെയുള്ള അതിക്രമങ്ങളുടെ വിഭാഗത്തിലാണ്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങൾക്ക് ഉടമസ്ഥർ ഇല്ലാത്തത് കൊണ്ടും ഈ നിയമം വളർത്തുമൃഗങ്ങൾക്ക് മാത്രം ആണ് പരിഗണിക്കപ്പെടുന്നത്.
ഒരു വളർത്തുമൃഗത്തെ കൊല്ലുന്നത് അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കാനിടയുണ്ട്, ഒരു തെരുവ് മൃഗത്തെ കൊല്ലുന്നതിനു വെറും 50 രൂപയാണ് പിഴ ഈടാക്കുന്നത്. വളർത്തുമൃഗവും തെരുവ് മൃഗവും വ്യത്യസ്തമായി പരിഗണിക്കുന്ന ഈ വൈരുദ്ധ്യം ഉപേക്ഷിക്കാൻ ഈ നിയമം പരിശോധിക്കുകയും തെരുവ് മൃഗങ്ങൾക്കെതിരെ ഉള്ള ക്രൂരതക്ക് കർശനമായ ശിക്ഷ നൽകുകയും, കുറ്റകൃത്യങ്ങൾക്ക് പ്രത്യേക വ്യവസ്ഥ ഉണ്ടാക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.
Discussion about this post