മക്ഡൊണാൾഡിന്റെ ഭക്ഷണശാലയിൽ രണ്ടു അപരിചിതർ ഭക്ഷണം പങ്കുവെക്കുന്ന ഒരു ഫോട്ടോ ഇന്റർനെറ്റിൽ വൈറൽ ആവുകയാണ്. അപരിചിതർ സന്തോഷകരമായ ഭക്ഷണം ആസ്വദിക്കുക മാത്രമല്ല ലോകത്തെ എല്ലാവരുടെയും ഹൃദയവും കീഴടക്കുന്നു.
റെസ്റ്റോറന്റിൽ ഒരു വൃദ്ധ യുവാവിന്റെ അടുത്ത് ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരിക്കാൻ അനുവാദം ചോദിച്ച് ഇരിക്കുകയായിരുന്നു.
സഹപ്രവർത്തകരുമായി ഒരു ഉച്ചഭക്ഷണം കഴിക്കാൻ എത്തിയ അമാൻഡ എന്ന അധ്യാപികയാണ് രണ്ട് അപരിചിതർ ഒരുമിച്ചിരുന്നു ഭക്ഷണം പങ്ക് വച്ച് കഴിക്കുന്നത് കണ്ടതും അതിന്റെ ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടതും.
യുവാവിന്റെ പേര് ഹെറാൾസൻ എന്നും അവനു ഭക്ഷണം പങ്ക് വച്ച വൃദ്ധ 70 വയസുള്ള ജാൻ ആണെന്നും തിരിച്ചറിഞ്ഞു.
Discussion about this post