ബാഹുബലി 2 എന്ന ചിത്രത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് സാഹോ. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലെർ ചിത്രം ആണ് ഇത്. ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം മുൻപ് ചെറിയ ഒരു ചെറിയ ടീസർ പുറത്തു വിട്ടിരുന്നു. ഇന്ന് പ്രഭാസിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഒരു മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മേക്കിങ് വീഡിയോയിൽ തന്നെ എത്രത്തോളം വലിയ ചിത്രം ആണ് സാഹോ എന്ന് മനസിലാക്കാൻ സാധിക്കും.
റൺ രാജ റൺ എന്ന ചിത്രത്തിന് ശേഷം സുജിത് സംവിധാനം ചെയ്യുന്ന ചിത്രം ആണിത്. പ്രഭാസിന് പുറമെ ചിത്രത്തിൽ ബോളിവുഡ് താരം ശ്രദ്ധ കപൂർ, നീൽ നിതിൻ മുകേഷ്, അരുൺ വിജയ്, മലയാളി ലാൽ, ജാക്കി ഷെറോഫ്, എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നു. ശങ്കർ ഇഹ്‌സാൻ ലോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം നിർവഹിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ മാധി ആണ് ക്യാമറ ചലിപ്പിക്കുന്നത്. സബ് സിറിൽ ആണ് ഡിസൈൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഒന്നിൽ കൂടുതൽ ഭാഷയിൽ ഒരുങ്ങുന്ന ചിത്രം 2019 ൽ തിയേറ്ററിൽ എത്തും എന്നാണ് സൂചനകൾ.
Discussion about this post