നിങ്ങളിൽ പലർക്കും ശ്രീകാന്തിനെക്കുറിച്ച് അറിയില്ല. ഇന്ത്യയിലെ ഏറ്റവും യോഗ്യതയുള്ള വ്യക്തിയായി അറിയപ്പെട്ടിരുന്ന ആളാണ് അദ്ദേഹം. കാരണം അദ്ദേഹത്തിന് ഉണ്ടായിരുന്നത് 20 ഡിഗ്രികൾ ആണ്. ലിംക ബുക്ക് ഓഫ് റെക്കോർഡിൽ അനശ്വരമായി തുടരുന്ന ഒരു പേരാണ് അദ്ദേഹത്തിന്റേത്. ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ യോഗ്യതയുള്ള ആൾ എന്ന ബഹുമതി അദ്ദേഹത്തിന്റെ പേരിൽ തന്നെ തുടരുന്നു.
അദ്ദേഹം നേടിയ ഡിഗ്രികൾ ഇങ്ങനെ പോകുന്നു. എംഎംബിഎസ്, എംഡി, മെഡിക്കൽ ഡോക്ടർ, എൽഎൽബി, ഇന്റർനാഷണൽ ലോ, എംബിഎ, ജേർണലിസം, പബ്ലിക് അഡ്മിനിസ്ട്രേഷൻസിൽ എംഎ, എംഎ സൊഷിയോളൊജി, എംഎ എക്കണോമിക്സ്, എംഎ സംസ്‌കൃതം, എംഎ ഹിസ്റ്ററി, എംഎ ഇംഗ്ലീഷ് ലിറ്ററേച്ചർ, എംഎ ഫിലോസഫി, എംഎ പൊളിറ്റിക്കൽ സയൻസ്, എംഎ പുരാതന ചരിത്രത്തിൽ, എംഎ സൈക്കോളജി, ഐപിഎസ് പിന്നെ ഐഎഎസും.
എഴുതിയ മിക്ക പരീക്ഷകളിലും അദ്ദേഹം ഒന്നാമതായി ആണ് എത്തിയത്. നിരവധി സ്വർണമെഡലുകളും അദ്ദേഹം നേടി. 1978 ലാണ് ഐപിഎസ് അദ്ദേഹം എഴുതിയെടുത്തത്. പക്ഷെ ആ ജോലി രാജിവെച്ച് അദ്ദേഹം ഐഎഎസ് എഴുതിയെടുത്തു. 1980 ൽ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചു. 25 ആം വയസിൽ അദ്ദേഹം മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ എന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കി.
2004 ൽ ഒരു കാർ ആക്‌സിഡന്റിൽ ആണ് ഈ മഹാപ്രതിഭ നമ്മളെ വിട്ട് പിരിഞ്ഞത്.
Discussion about this post