ചിലന്തികൾ വഴിയരികിലും മരങ്ങൾക്കിടയിലും മറ്റും വല കെട്ടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. വളരെ കഷ്ടപ്പെട്ട് കെട്ടുന്ന ഈ ഈ വലകൾ മനുഷ്യർ ചിലപ്പോൾ അറിയാതെ നശിപ്പിക്കാറുമുണ്ട്. എന്നാൽ നിങ്ങൾ ചിലന്തിയെ ഭയപ്പെടുന്ന ഒരാൾ ആണെങ്കിൽ ഗ്രീസിൽ നടന്ന കാര്യം നിങ്ങളേ ശരിക്കും ഞെട്ടിക്കും. ഗ്രീസിലെ ഒരു നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നിൽ ചിലന്തികൾ വല കെട്ടി തങ്ങളുടെ അതീനതയിലാക്കി ആക്കി കഴിഞ്ഞു.
ഇവിടത്തെ ഒരു കടൽ തീരത്ത് 300 മീറ്ററോളം ചിലന്തികൾ വല കെട്ടി കഴിഞ്ഞു. ഈ അദ്‌ഭുത പ്രതിഭാസത്തിന്റെ പുറത്തു വന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ടെട്രാഗ്നത എന്ന ഇനം ചിലന്തികളാണ് ഈ പണി ഒപ്പിച്ചിരിക്കുന്നത്. നീളമുള്ള ശരീരം ആണ് ഇവയുടെ പ്രത്യേകത. ഇവക്ക് കരയിലും വെള്ളത്തിലും അതിവേഗം സഞ്ചരിക്കാൻ കഴിയും.
പക്ഷെ ഈ ചിലന്തികൾ സമീപവാസികൾക്ക് യാതൊരു തരത്തിലുള്ള ഭീഷണിയും ഉണ്ടാക്കുന്നില്ല. ഇത് മനുഷ്യർക്ക് അപകടം വരുത്തുന്ന ഒന്നും തന്നെ ചെയ്യില്ല എന്നും ഇവ ഇണ ചേരുമ്പോൾ ഈ പ്രതിഭാസം ഉണ്ടാകുന്നതെന്നും വിദഗ്ദ്ധർ പറയുന്നു.
Discussion about this post