ചിലന്തിയുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് ലണ്ടനിൽ ഏകദേശം നാലു സ്കൂളുകൾ ഒരു മാസത്തേക്ക് അടച്ചു. വിഷമുള്ള പ്രാണികൾ പരത്തുന്ന മാരക രോഗങ്ങൾ കാരണം രണ്ട് പ്രൈമറി, രണ്ട് സെക്കന്ററി സ്കൂളുകളുടെ അധ്യാപകർ സ്കൂളുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായി. പ്രശ്നം പരിഹരിക്കുന്നതുവരെ സ്കൂൾ വിദ്യാർത്ഥികൾ ഓൺലൈൻ വഴി പഠിക്കും എന്ന് അധികൃതർ അറിയിച്ചു.
“വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും ഞങ്ങളുടെ മുൻഗണന.അതോടൊപ്പം ഇത് നിങ്ങളുടെ കുട്ടിയുടെ നല്ലതിനും വേണ്ടിയാണ്. അവർ വീട്ടിലിരിക്കുന്നത് ആണ് അവർക്ക് സുരക്ഷ” മാതാപിതാക്കളോട് അഭിസംബോധന ചെയ്തുകൊണ്ട് ന്യൂഹാമിലെ റൗക്ക്ബൈ സ്കൂളിലെ ഹെഡ് ടീച്ചർ, ഷാർലറ്റ് റോബിൻസൺ പറഞ്ഞു.
കീടങ്ങളെ ഉന്മൂലനം ചെയ്യാൻ ഒരു കമ്പനിയെ നിയോഗിച്ചുവെന്നും , അവർക്ക് അതിനു 3 ആഴ്ചത്തെ സമയം വേണം എന്നും അദ്ദേഹം കത്തിൽ കൂട്ടിചേർത്തു.
Discussion about this post