ആളുകള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദം നിങ്ങളെ ദേഷ്യപ്പെടുത്താറുണ്ടോ? അവരോടേ ആ ശബ്ദം നിര്‍ത്തലാക്കാന്‍ നിങ്ങള്‍ക്ക് ഉറക്കെ വിളിച്ചു പറയാന്‍ തോന്നാറുണ്ടോ. ഈ അവസ്ഥ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ മറ്റ് പല ശബ്ദങ്ങളും നിങ്ങള്‍ക്ക് ആരോചകമായി തോന്നാം.
ഇതൊരു മെഡിക്കല്‍ കണ്ടീഷനാണ്. മിസോഫോണിയ എന്ന അവസ്ഥയാണ് ഇത്തരക്കാര്‍ നേരിടുന്നത്. പ്രത്യേക തരം ശബ്ദങ്ങളോടുള്ള വെറുപ്പാണ് ഈ അവസ്ഥ. ഇതൊരു മോശമായ അവസ്ഥയായി കണക്കാക്കുന്നുണ്ടെങ്കിലും ഇതിനു പിന്നിലും ഒരു പോസിറ്റീവ് വശം ഉണ്ട്. ഇങ്ങനെയുള്ള ശബ്ദങ്ങളോട് സെന്‍സിറ്റീവ് ആയിട്ടുള്ള ആളുകള്‍ ക്രിയേറ്റീവ് ആയിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
Discussion about this post