അമേരിക്കൻ സുപ്രീം കോർട്ട് ജഡ്‌ജിയായ ബ്രെറ്റിനു എതിരായ ലൈംഗിക ആരോപണവും മീടൂ കാമ്പയിനും ശക്തിപ്പെടുന്ന സാഹചര്യത്തിൽ “അമേരിക്കയിലെ യുവാക്കൾക്ക് ഭയത്തിന്റെ നാളുകൾ” ആണ് ഇതെന്ന് പറഞ്ഞ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന വൻ വിവാദം ആയിരുന്നു. ഇപ്പോൾ ആ പ്രസ്താവനയെ കളിയാക്കി കൊണ്ട് ഒരു പെൺകുട്ടി പാടിയ ഗാനം ആണ് വൈറൽ ആകുന്നത്.
നൃത്തസംവിധായികയായ ലിഞ്ചി ലാബ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ മൂന്ന് ദശലക്ഷത്തിലധികം ആളുകൾ ആണ് വീഡിയോ കണ്ടത്. “രാത്രിയിൽ എന്റെ കാറിനടുത്തേക്ക് ഒറ്റക്ക് നടക്കാൻ എനിക്ക് കഴിയില്ല. വീട്ടിൽ ഒറ്റക്ക് ആണെങ്കിൽ എനിക്ക് ജനലുകൾ തുറന്നിടാൻ കഴിയില്ല. ഒരു ചെറിയ മിനിസ്കർട്ട് ഇട്ടു പുറത്തിറങ്ങാനും എനിക്ക് കഴിയില്ല” എന്നിങ്ങനെ പോകുന്നതാണ് വരികൾ.
അവൾ ഒരു സ്ത്രീയുടെ ദൈനംദിന പോരാട്ടങ്ങളെ ഗാനത്തിൽ ഉയർത്തി കാണിക്കുന്നു. ഇതിനെല്ലാം പുറമെ ലൈംഗിക ആരോപിതനായ ജഡ്ജിയെയും ട്രംപിനെയും ഉന്നം വച്ച് അവർ ” എനിക്ക് എന്നെ ബലാത്സംഗം ചെയ്തയാളെ കുറിച്ച് 35 വർഷങ്ങൾക്ക് ശേഷം പറയാനും അധികാരം ഇല്ല” എന്ന് വരികൾ കൂട്ടിച്ചേർത്തു.
Discussion about this post