കഴിവുള്ള കലാകാരന്മാരെ എന്നും അംഗീകരിക്കുന്നവർ ആണ് മലയാളികൾ. അവരെ ലോകത്തിനു മുന്നിൽ കൊണ്ടെത്തിക്കാൻ അവർ ചെയ്യാത്തതായി ഒന്നുമില്ല. സോഷ്യൽ മീഡിയ സജീവം ആയതിനു ശേഷം ഇതിനു വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ കാരണം മറ്റൊരു കലാകാരിക്ക് കൂടി കിട്ടേണ്ട അംഗീകാരം ലഭിച്ചിരിക്കുകയാണ്. നാദിര്‍ഷായുടെ അടുത്ത ചിത്രത്തില്‍ പാടാനുള്ള അവസരമാണ് ഈ ഗായികയെത്തേടിയെത്തിയത്.
https://www.facebook.com/msnadhirshah/videos/10217399566090239/
‘വിജനതയില്‍..’ എന്ന ഗാനം ആലപിച്ച് സമൂഹ മാധ്യമത്തിലൂടെ വൈറലായ ശാന്ത ബാബു എന്ന സ്ത്രീയെ തേടിയാണ് ഇപ്പോള്‍ അവസരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. തന്റെ ജോലി സ്ഥലത്തിരുന്ന് പാടിയ പാട്ട് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റ് ആയി മാറിയിരുന്നു. ഇവരുടെ സംഗീതം ഇഷ്ടപെട്ട നാദിർഷ തന്റെ ഫേസ്ബുക്ക് വഴി ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതോടൊപ്പം തന്റെ അടുത്ത സിനിമയില്‍ ഈ ഗായികയെക്കൊണ്ട് പാടിക്കാന്‍ താത്പര്യമുണ്ടെന്നും നാദിര്‍ഷാ കുറിച്ചു.
Discussion about this post