ഗുഹകൾ എന്നും ഒരു നിഗൂഢത ഒളിപ്പിച്ചു വയ്ക്കുന്ന ഒന്നാണ്. അതിനെ കുറിച്ച് എഴുതാനും, അറിയാനും , അന്വേഷണം നടത്താനും ആഗ്രഹിക്കത്തവർ ഉണ്ടാകില്ല. അതുപോലെ ഒരു ഗുഹയാണ് ബിഹാറിൽ സ്ഥിതി ചെയ്യുന്ന സൺ ബന്ദർ ഗുഹകൾ. വൈഭർ മലനിരകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്നവായണ് ഈ ഗുഹകൾ.
ഈ ഗുഹ നിർമ്മിച്ചിരിക്കുന്നത് ജെയിൻ മുനിയാണ്. ജൈന മുനിയുടെ അർഥം ബുദ്ധിയുള്ള മനുഷ്യൻ എന്നാണ്. ഇവിടെ ഉള്ള വിഷ്ണുവിന്റെ വിഗ്രഹം ഇത് ജൈനിസ്റ് ആരാധകരുടെ സ്ഥലമായിരുന്നുവെന്ന് പറയുന്നു. ബ്രിട്ടീഷ് കാലത്ത് കണ്ണിങ്ഹാം എന്ന ആർക്കിയോളജിസ്റ് ഇവിടെ റിസർച്ച് ചെയ്തതിനു ശേഷം ഇത് ബുദ്ധമത വിശ്വാസികളുടെ ഇടം ആയിരുന്നു എന്ന് പറഞ്ഞിരുന്നു.
ഇവിടെ നിധി ശേഖരം ഉണ്ടെന്നാണ് പൊതുവെയുള്ള വിശ്വാസം. ഈ ഗുഹയുടെ ചുമരുകളിൽ കോടിക്കണക്കിനു രൂപയുടെ നിധികൾ ശേഖരിച്ച് വച്ചിട്ടുണ്ട്. നിധി ശേഖരത്തിലേക്ക് പോകുന്ന ഒരു വഴി ഗുഹയിൽ ഉണ്ടെന്നും അത് ആർക്കും കണ്ടുപിടിക്കാൻ കഴിയില്ലെന്നും പറയപ്പെടുന്നു.
നിധി കണ്ടെത്താൻ ഒരുപാട് പേര് ശ്രമിച്ചെങ്കിലും പരാജയം ആയിരുന്നു ഫലം. ഒരിക്കൽ ബ്രിട്ടീഷ് ഗവണ്മെന്റ് നിധിക്കു വേണ്ടി ഈ ഗുഹയുടെ ചുമരുകൾ ബോംബ് വച്ച് തകർക്കാൻ വരെ ശ്രമിച്ചിരുന്നു. സൺ ഓഫ് ബന്ദർ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും നല്ല ഒരു ടൂറിസ്റ്റ് സ്പോട്ട് ആണ്.
Discussion about this post