നമ്മൾ പാകിസ്താനെ കുറിച്ച് ഒരുപാട് വായിക്കാറുണ്ട്. അവിടെ നടക്കുന്ന സ്ഫോടനങ്ങളും, രാഷ്ട്രീയവും, ഇന്ത്യയും ആയുള്ള ശത്രുതയും ഒക്കെയാണ് നമ്മൾ വായിക്കാറുള്ളത്. പക്ഷെ നമ്മൾ എത്ര പേർ അവിടത്തെ നല്ല കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കുന്നു. അതിൽ പ്രധാനമാണ് അവിടത്തെ വിനോദസഞ്ചാര സഥലങ്ങൾ. ഭൂപ്രകൃതികൾ കൊണ്ട് മനോഹരമായ സ്ഥലങ്ങൾ ഉണ്ട് പാകിസ്ഥാനിൽ. അങ്ങനെയുള്ള കുറച്ച് സ്ഥലങ്ങൾ.
കലാം താഴ്വര
യാത്രക്കാരുടെ പാറുദിസയായി കരുതപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് കലാം താഴവര. നദികളും, കാടുകളുമായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഒരു സ്ഥലം.
കാരക്കോറം ഹൈവേ
കാരക്കോറം ഹൈവേയിൽ ഡ്രൈവ് ചെയ്യുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. ഒരു സാഹസികമായ റൈഡ് ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ സ്ഥലം ആണ് ഇത്. നാഷണൽ ഹൈവേ 35 എന്നാണ് അറിയപ്പെടുന്നത്.
കലാഷ് താഴ്വര
പാകിസ്ഥനിലെ കലാഷ് താഴവരക്ക് ഗ്രീക്ക് സിവിലൈസേഷനുമായി ബന്ധം ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു. രാജ്യത്തിലെ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ് ഇത്. ചിത്രാൽ ജില്ലയിലാണ് ഈ താഴ്വര സ്ഥിതി ചെയ്യുന്നത്.
സൈഫുൽ മലേക്ക് നദി
ഹിന്ദു കുഷ് മലനിരകൾ നിങ്ങൾ സന്ദർശിക്കുന്നു എങ്കിൽ മഞ്ഞുകാലത്ത് പോവുക. അതിനുള്ള ധൈര്യം നിങ്ങൾക്ക് ഉണ്ടേൽ ഈ നദീതീരത്ത് പോകാൻ മറക്കരുത്.
ഗാഞ്ചെ
നിങ്ങൾ ഒരിക്കൽ എങ്കിലും ലഡാക്ക് സന്ദർശിച്ചിട്ടുണ്ടെങ്കിൽ ഗാഞ്ചെ എങ്ങനെ ഇരിക്കും എന്ന് നിങ്ങൾക്കറിയാം. വെള്ളച്ചാട്ടവും പ്രകൃതി സൗന്ദര്യവും ഇഷ്ടമുള്ളവർക്ക് പറ്റിയ സ്ഥലമാണ് ഗാഞ്ചെ.
Discussion about this post