അര്‍ഷാദ് വാര്‍സിയുടെ പുതിയ ചിത്രമാണ് ഫ്രോഡ് സയ്യാന്‍. എന്നാല്‍ ചിത്രത്തിലെ ആദ്യഗാനം യൂടുബില്‍ പുറത്തു വന്നതോടെ രാക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഗ്ലാമര്‍ താരം എലൈ ഓറത്തിന്റെ ചൂടന്‍ രംഗങ്ങളോടെയാണു ഗാനം എത്തുന്നത്. എന്നാല്‍ ഇതു തന്നെയാണ് പ്രേക്ഷകരുടെ വിമര്‍ശനത്തിന് ഇടയാക്കിയതും.
ചൈനാ ഗേറ്റ് എന്ന സിനിമയിലെ ‘ചമ്മാ ചമ്മാ’എന്ന ഗാനമാണ് റീമെയ്ക്ക് ചെയ്ത് സിനിമക്കായി ഒരുക്കിയിരിക്കുന്നത്. എന്നാല്‍ കേവലം
കേവലം അശ്ലീലം പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഈ ഗാനം റീമെയ്ക്ക് ചെയ്തതെന്നാണു പ്രധാന വിമര്‍ശനം. അതേസമയം പഴയ നല്ല ഗാനങ്ങള്‍ എടുത്ത് ഇത്തരത്തില്‍ നശിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. സൗരവ് ശ്രീ വാസ്തവയാണു ചിത്രത്തിന്റെ സംവിധാനം. ജനുവരി 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Discussion about this post