ഡൽഹിയിലെ ഹിന്ദുറൂഹോ ആശുപത്രിയിലും മെഡിക്കൽ കോളേജിലുമുള്ള രോഗികളുടെ സുരക്ഷയെക്കുറിച്ച് ഒരു വിചിത്ര സംഭവം കാരണം ചോദ്യം ചെയ്യപ്പെടുകയാണ്. ആ വിചിത്രം സംഭവം എന്താണ് എന്നല്ലേ. ഒരു ശസ്ത്രക്രിയയ്ക്ക് തയ്യാറെടുപ്പുകൾ നടക്കുന്ന സമയത്ത് ഒരു പാമ്പ് ഓപ്പറേഷൻ തീയേറ്ററിന് ഉള്ളിലേക്ക് കയറി വന്നു. ഇത് കണ്ട ഉടൻ തന്നെ ഡോക്ടർമാർ അവിടെ നിന്ന് ഇറങ്ങി ഓടുകയും പാമ്പിനെ പിടിക്കുന്നത് വരെ ഒപ്പേറഷൻ തിയേറ്റർ പൂട്ടി ഇടുകയും ചെയ്തു.
ഒരു എൻ.ജി.ഒ ആ പാമ്പിനെ പിടിച്ചതിനു ശേഷമാണ് ഓപ്പറേഷൻ തിയേറ്റർ വീണ്ടും സജീവമായി പ്രവർത്തനം ആരംഭിച്ചത്. ഈ സംഭവം രോഗികളുടെ സുരക്ഷയെക്കുറിച്ച് ഗൗരവമായ ആശങ്ക ഉയർത്തുകയും ചെയ്തു. ഈ സംഭവം ആശുപത്രിയിലെ ശുചിത്വ അവസ്ഥ എപ്പോഴും മോശമാണെന്ന് സത്യവും പുറത്തു കൊണ്ട് വരുന്നു.
Discussion about this post